ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേലിന്ഇടക്കാല ജാമ്യം

ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. കഴിഞ്ഞ ദിവസമാണ് ഇയാളെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി അഞ്ചു മണിക്കൂറിലധികം പോലീസ് ശക്തിവേലിനെ ചോദ്യം ചെയ്തിരുന്നു.
ജിഷ്ണു കേസില്‍ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേല്‍. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസും ഇയാളുമായുള്ള ബന്ധം വ്യക്തമാക്കേണ്ടത് പോലീസിന്റെ അനിവാര്യത കൂടിയാണ്. ഇതിനായി തെളിവുകള്‍ ശേഖരിക്കുയാണ് പോലീസ്.

ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണദാസിനേയും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.അതേസമയം നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ നാസിക്കില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെ കോയമ്പത്തൂരിന് സമീപത്തെ അന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top