ഇതൊരു പ്രണയവിവാഹമല്ല പക്കാ അറേൻജ്‌ഡ്‌ മാര്യേജ്;വിവാഹത്തെക്കുറിച്ച് നടി ശാലു കുര്യന്‍ മനസ്സ് തുറക്കുന്നു

മലയാളി വീട്ടമ്മമാരുടെ പ്രിയങ്കരിയായ സീരിയൽ നടി ശാലു കുര്യന്റെ വിവാഹവാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. മുംബൈയിൽ സ്ഥിരതാമസക്കാരനായ പത്തനംതിട്ട റാന്നി സ്വദേശി മെൽവിൻ ആണ് ശാലുവിന്റെ പ്രതിശ്രുത വരൻ.മെൽവിൻ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ്. അദ്ദേഹം ബിസിനസുകാരനാണെന്നൊക്കെ ചിലര്‍ വാര്‍ത്തകൊടുക്കുന്നുണ്ട്. എന്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. വിവാഹം മെയ് ഏഴിനാണ്. ഏപ്രില്‍ 22നാണ് നിശ്ചയം കഴിഞ്ഞത്.

1

ഞങ്ങളുടെ ചന്ദനമഴ സീരിയലിലെ അമൃതയുടേയും (മേഘ്‌ന വിന്‍സന്റ്) വിവാഹ നിശ്ചയമായിരുന്നു ശനിയാഴ്ച. അന്ന് തന്നെയായിരുന്നു എന്റേതും. മെല്‍വിന്‍ മൂന്നു വര്‍ഷമായി കോച്ചിയില്‍ ജോലി ചെയ്യുകയാണ്. ഇതൊരു പ്രണയവിവാഹമല്ല. പക്കാ അറേഞ്ച്ഡ് മാരേജ് ആണ്. എം ഫോര്‍ മാരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്ന ആലോചനയാണ്. പ്രൊഫൈല്‍ കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ അമ്മയോടാണ് ആദ്യം സംസാരിച്ചത്. പെണ്ണുകാണാന്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. വീട്ടുകാര്‍ക്കെല്ലാം ഇഷ്ടമായി. വിവാഹം ഉറപ്പിച്ചിട്ട് കുറച്ചു നാളായി. പക്ഷെ പുറത്തു വിട്ടില്ല എന്നേ ഉള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ ശേഷവും അഭിനയം തുടരണം. പക്ഷെ പഴയതുപോലെ ബിസിയാവില്ല. സീരിയല്‍ വര്‍ക്കുകള്‍ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്റെ സീരിയലുകളൊന്നും കണ്ടിട്ടില്ല. സീരിയല്‍ കാണുന്ന ശീലമില്ല. അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഇപ്പോള്‍ മരുമകളെ കാണാനായി സീരിയല്‍ ദിവസവും കാണുന്നുണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ആര്‍ടിസ്റ്റാണെന്നും മാത്രമേ അവര്‍ക്കറിയാമായിരുന്നുള്ളൂ.

സീരിയലിലെ വര്‍ഷയെപ്പോലെ ഒരിക്കലുമാകില്ല. നല്ലൊരു ഭാര്യയും മരുമകളും ആയിരിക്കും, വിവാഹത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നുമില്ല. ചന്ദനമഴ ടീമില്‍ മൂന്നു വിവാഹങ്ങളാണ് ഈ മാസവും അടുത്തമാസവുമായി ഉള്ളത്. എന്റെ വിവാഹം മെയ് ഏഴിനാണ്. മേഘ്‌നയുടേത് ഏപ്രില്‍ 30 ന്. നേരത്തെ അഞ്ജലിയായി അബിനയിച്ചിരുന്ന കുട്ടിയുടെ വിവാഹം മെയ് 14 നാണ്.

Top