കൊച്ചി:മനോരമ ചാനലിന്റെ തീപ്പൊരി അവതാരികയായ ഷാനി പ്രഭാകറിനെ കുടുക്കിയതാര് ?എന്തും വിവാദമാക്കാൻ കഴിവുള്ള തീപൊരി അവതാരികയാണ് ഷാനി പ്രഭാകർ. അതേ ഷാനി ഇപ്പോൾ വിവാദ ചുഴിയിൽ. തുണിമാറാനായി എം.എൽ.എയുടെ ഫ്ളാറ്റിൽ പോയി വരണോ? ചോദിക്കുന്നത് ചിത്രങ്ങൾ തെളിവായി ഇട്ടുകൊണ്ട് സോഷ്യൽ മീഡിയ ആണ് . ഷാനിക്ക് എന്തു സഭവിച്ചു എന്ന ചർച്ചകൾ തകൃതി…വിവാദം അങ്ങിനെ പോകുന്നു.. ഷാനി പ്രഭാകര്‍ എം സ്വരാജിന്റെ ഫ്‌ളാറ്റില്‍ പോയത് ഇലക്ഷനെ കുറിച്ച് സംസാരിക്കാനല്ല. വസ്ത്രം മാറാനായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നതിന് പിന്നില്‍ നാരദ ന്യുസ് പുറത്തുവിട്ട ലിഫ്റ്റ് ചിത്രങ്ങൾ ഉപയോഗിച്ചാണ് .ഷാനിയെ വിവാദത്തിൽ തളക്കാൻ ഉയർത്തിയ ചിത്രത്തിന്റെ ഉറവിടം എവിടെ നിന്ന് ?ജനുവരി പത്തൊമ്പതാം തിയതി പുറത്തുവിട്ട വാർത്തയിൽ 26 -06 -2017 ലെ ഒരുപറ്റം ചിത്രങ്ങൾ ഫോക്കസ് ചെയ്തിട്ടിരിക്കുന്നു .ഫോക്കസ് ചെയ്തിരിക്കുന്നത് ഷാനി പ്രഭാകർ പോകുന്നതും വരുന്നതും .ലക്‌ഷ്യം ഇട്ടത് സ്വരാജിനെ വേട്ടയാടുക എന്നതല്ലേ എന്നതും പ്രസക്തം .കേരളത്തിലെ അതിശക്തമായ മുഖ്യമന്ത്രി പിണറായി വിജയൻറെ ഏറ്റവും അടുത്ത അനുയായിയും പാർട്ടിയിലെ യുവജന ഐക്കണുമായ സ്വരാജിന്റ സ്വാഭാവത്തിൽ കരിനിഴൽ വീഴ്ത്തുക എന്ന പർപ്പസ് ലക്‌ഷ്യം ആ വാർത്തയിലെ ചിത്രത്തിലൂടെ പുറത്തുവിടുകആയിരുന്നില്ലേ …പി.ശശിയേയും ഗോപി കോട്ടമുറിക്കലിനെയും നിഷ്കരുണം ലൈംഗിക അപവാദത്തിൽ തള്ളിക്കളഞ്ഞ പിണറായിയുടെ ഗുഡ് ലിസ്റ്റിൽ നിന്നും സ്വരാജിനെ സ്ത്രീവിഷയത്തിൽ സംശയം ഉണ്ടാക്കി പിണറായിയെ പ്രതിരോധത്തിൽ ആക്കുക എന്ന തന്ത്രം വാർത്തയിലൂടെ പ്രയോഗിക്കുകയായിരുന്നു .
സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഷാനി സ്വരാജിന്റെ ഫ്‌ളാറ്റിലെത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തിരികെ വരുമ്പോള്‍ ധരിച്ചിരിക്കുന്നതെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനി പ്രഭാകര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഷാനിയും വ്യക്തമാക്കിയിരുന്നു . തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാനായിരുന്നുവെങ്കില്‍ എംഎല്‍എയുടെ ഫ്‌ളാറ്റിലേക്ക് ഷാനി പോകേണ്ട കാര്യം എന്തായിരുന്നുവെന്നും അതൊരു ഫോണ്‍വിളിയില്‍ ഒതുക്കാമായിരുന്നില്ലെയെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിപ്പോള്‍ ഇലക്ഷന്‍ സംബന്ധമായ ചര്‍ച്ചകള്‍ക്കൊന്നും അല്ല മറിച്ച് വസ്ത്രം മാറാനാണ് ഷാനി എംഎല്‍എയുടെ ഫ്‌ളാറ്റിലെത്തിയതെന്നാണ് സോഷ്യല്‍മീഡിയയുടെ ഒളിയമ്പ്..
ഷാനിയെ അപമാനിക്കാൻ വാർത്ത ഇറക്കിയത് ആര് ?നാരദയുടെ ടാഗോടുകൂടിയുള്ള ചിത്രങ്ങളാണ് വിവാദമായി സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത് .ഒരു വാർത്തയിൽ ഒളിയമ്പ് എറിഞ്ഞു വാർത്ത എഴുതിയത് നാരദ അല്ലെ എന്നാണ് ചോദ്യം ഉയരുന്നത് .ഒരുവെടിക്ക് രണ്ട് പക്ഷി എന്നപോലെ ആയിരുന്നില്ലേ നാരദയിലെ വാർത്ത എന്നും സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നു .ഷാനി സുഹൃത്തും എംഎൽഎയുമായ എം സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് ഒരു സംഘം ആളുകൾ ഷാനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്. നാരദ ന്യൂസ് വാർത്തയ്ക്കൊപ്പം നൽകിയ ചിത്രം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് എന്നും നാരദ വാർത്ത എഴുതുന്നു .പ്രസക്തമായ ചോദ്യം ഉയരുന്നത് ഇവിടെയാണ് .
ഒരു ഇലക്ഷൻ ചർച്ച നടത്താൻ പോയതിന്റെ തെളിവുകളായി കൊടുത്തത് സി.സി.ടി.വി ഫൂട്ടേജിലെ വരുന്നതും പോകുന്നതുമായ ചിത്രങ്ങൾ ..പോകുന്നതും വരുന്നതിന്റെയും സമയവും രേഖപ്പെടുത്തി കൊടുത്തതിൽ ഒരു കുറ്റാന്വോഷണ കഥ തെളിയിക്കാനുള്ള തത്രപ്പാട് ആയിരുന്നോ എന്ന ചോദ്യം ഉയരുന്നു !..സ്വരാജിന്റെ ശത്രുക്കൾ പണികൊടുത്തതോ അതോ ഷാനിയുടെ എതിരാളികൾ പണികൊടുത്തത് ആണോ ?എല്ലാം കൂട്ടി വായിക്കുമ്പോൾ ആ വാർത്തയിൽ ഒളിഞ്ഞിരിക്കുന്ന വാർത്ത എന്താണെന്ന് മനസിലാകും .കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചക്ക് സാമാനം .ചക്കിനു വെച്ചത് കൊക്കിനു കൊള്ളുകയായിരുന്നു.സ്വരാജിനെ ലക്ഷ്യമിട്ടത് ഷാനിക്ക് നേരെ തിരിഞ്ഞതിനു പിന്നിലും ചില ലക്ഷ്യങ്ങൾ ഉണ്ടാകും .സ്വരാജിലൂടെ പിണറായിയെ കുരുക്കിലാക്കുക എന്ന നീക്കം ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .
നാരദയുടെ വാർത്ത :
അപവാദ പ്രചാരണത്തിനെതിരെ ഷാനി പ്രഭാകർ നിയമനടപടിക്ക്; പൊലീസ് മേധാവിക്ക് പരാതി നൽകി.അപവാദ പ്രചാരണത്തിനെതിരെ ഷാനി പ്രഭാകർ നിയമനടപടിക്ക്; പൊലീസ് മേധാവിക്ക് പരാതി നൽകി.നാരദ ന്യൂസിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആസൂത്രിതമായി നടത്തുന്ന പ്രചാരണത്തിനെതിരെ നാരദ ന്യൂസും നിയമ നടപടി സ്വീകരിക്കും
അപകീർത്തികരമായ പോസ്റ്റുകളുമായി സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ മാധ്യമ പ്രവർത്തക ഷാനി പ്രഭാകർ നിയമ നടപടി സ്വീകരിക്കുന്നു. സുഹൃത്തും എംഎൽഎയുമായ എം സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് ഒരു സംഘം ആളുകൾ ഷാനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്. നാരദ ന്യൂസ് വാർത്തയ്ക്കൊപ്പം നൽകിയ ചിത്രം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. എറണാകുളത്ത് സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഷാനിയുമായി സ്വരാജ് ചര്‍ച്ച നടത്തിയെന്ന വാർത്ത സ്ഥിരീകരിക്കാൻ ലിഫ്റ്റിൽ നിൽക്കുന്നതും തിരിച്ചുവരുന്നതും വേഷം മാറി എന്നും ഉള്ള തരത്തിൽ വ്യാഗ്യാർത്ഥത്തിൽ തെളിവുകളായി പുറത്ത് വിടേണ്ട ആവശ്യം എന്തായിരുന്നു .അതിൽ ഒരു വാർത്തയും ചർച്ചയും ഉണ്ടാക്കുക എന്നതായിരുന്നു ഇതിനു പിന്നിലുള്ളവരുടെ ലക്‌ഷ്യം എന്ന് സോഷ്യൽ ചോദ്യം പ്രസക്തമാവുകയാണ് .
ആരോപണത്തെക്കുറിച്ചുള്ള നാരദ ന്യൂസിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആസൂത്രിതമായി നടത്തുന്ന പ്രചാരണത്തിനെതിരെ നാരദ ന്യൂസും നിയമ നടപടി സ്വീകരിക്കും.
സംഘപരിവാർ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും അപവാദ പ്രചാരണം നടക്കുന്നത്. ഡിജിപിക്ക് പരാതി നൽകിയ വിവരം ഷാനി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രചാരണം ആസൂത്രിതവും സംഘടിതവുമാണെന്ന് ഷാനി പറയുന്നു. ലെെംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി നടക്കുന്ന അധിക്ഷേപം സ്ത്രീ എന്ന നിലയില്‍ തന്‍റെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും പ്രസ്തുത നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായി മാധ്യമപ്രവർത്തകയായ ഷാനി പ്രഭാകരനെ മൽസരിപ്പിക്കാൻ എം സ്വരാജ് ചർച്ച നടത്തിയെന്ന ആരോപണത്തെക്കുറിച്ചായിരുന്നു നാരദ ന്യൂസ് വാർത്ത. ഇരുവരും തിരുവനന്തപുരത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവായി വാർത്തയ്ക്കൊപ്പം നൽകിയ ലിഫ്റ്റിലെ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
ലെെംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി നടക്കുന്ന അധിക്ഷേപം സ്ത്രീ എന്ന നിലയില്‍ തന്‍റെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും പ്രസ്തുത നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായി മാധ്യമപ്രവർ പ്രവർത്തകയായ ഷാനി പ്രഭാകരനെ മൽസരിപ്പിക്കാൻ എം സ്വരാജ് ചർച്ച നടത്തിയെന്ന ആരോപണത്തെക്കുറിച്ചായിരുന്നു നാരദ ന്യൂസ് വാർത്ത. ഇരുവരും തിരുവനന്തപുരത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവായി വാർത്തയ്ക്കൊപ്പം നൽകിയ ലിഫ്റ്റിലെ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
സ്ഥാനാർഥിയാവാൻ എം സ്വരാജ് ഷാനി പ്രഭാകരനെ സമീപിച്ചതിന്റെ തെളിവുകളുമായി പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണ് സിപിഐഎമ്മിനെ സമീപിച്ചത്.ഇക്കാര്യം വിശദീകരിക്കുന്നതായിരുന്നു നാരദ ന്യൂസ് വാർത്ത
എം സ്വരാജിന്റെ ഭാര്യ സരിതയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം അമ്പലമുക്കിലെ ധന്യ അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഷാനി സ്വരാജുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തിയതായി പാര്‍ട്ടിക്കു മുന്നില്‍ തെളിവുകളോടെ സമര്‍ത്ഥിക്കാനാണ് വിമത പക്ഷം ശ്രമിക്കുന്നത്. അതേസമയം, ഈ ആരോപണം ഇരുവരും നിഷേധിച്ചിരുന്നു. ‘കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഷാനിയെ പരിചയമുണ്ട്. പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞിടയ്ക്കും താമരശ്ശേരിയിലെ ഷാനിയുടെ വീട്ടില്‍ പോയിരുന്നു. യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും ഞങ്ങള്‍ നടത്തിയിട്ടില്ല. രാഷ്ട്രീയമായി പൂര്‍ണ്ണവിയോജിപ്പാണ് പരസ്പരമുള്ളത്. സുഹൃത്തുക്കളെന്ന നിലയ്ക്ക് ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ ഞങ്ങളുടെ സൗഹൃദം. എന്റെ സുഹൃത്താണ് എന്നു കരുതി സ്വന്തം നിലപാടുകള്‍ക്ക് വിഭിന്നമായി ഷാനി സ്ഥാനാര്‍ത്ഥിയാകും എന്നു കരുതുന്നത് വിഡ്ഢിത്തമാണ്’- എം സ്വരാജ് നാരദ ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചാരണത്തെ ഷാനി പ്രഭാകരനും നിഷേധിച്ചിരുന്നു- ‘ഞാന്‍ ജീവിതത്തില്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. എന്റെ പ്രവര്‍ത്തന മേഖല മാധ്യമമാണ്. ജീവിതത്തിന്റെ അവസാന നിമിഷം വരെ മാധ്യമ പ്രവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹമുള്ളയാളാണ് ഞാന്‍. എം. സ്വരാജ് സുഹൃത്താണ്. ഞാന്‍ സ്വരാജിന്റെ കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. കണ്ടുമുട്ടാറുണ്ട്. വ്യക്തിപരമായ ബന്ധം മാത്രമാണത്. പല രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അവന്റെ രാഷ്ട്രീയ കാര്യങ്ങളിലൊന്നും ഞാനിടപെടാറില്ല. ജീവിതത്തില്‍ പലവട്ടം സ്ഥാനാര്‍ത്ഥിയാകാനുള്ള ഓഫറുകള്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കലും സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്. അത് സിപിഐഎമ്മല്ല. മാധ്യമ പ്രവര്‍ത്തനമാണ് എന്റെ രാഷ്ട്രീയം. നിലപാടുകളുടെ പേരില്‍, സ്ത്രീ എന്ന നിലയ്ക്ക് നിരന്തരം ആക്രമിക്കപ്പെടുന്ന ഒരാളാണ് ഞാന്‍. ഈ ആരോപണവും അത്തരത്തില്‍ ഒരു ആക്രമണം മാത്രമാണ്’- ഷാനി വ്യക്തമാക്കി.
ചിത്രം കടപ്പാട് നാരദ ന്യൂസ്.