ഏതെങ്കിലും കോൺഗ്രസ്‌ നേതാവിനെ പെൺസുഹൃത്തിനോ കാമുകിക്കോ ഒപ്പം കണ്ടാൽ അത്‌ സദാചാര പ്രശ്നവും, DYFI എംഎൽഎ യും പ്രമുഖ മാധ്യമ പ്രവർത്തയും ഫ്ലാറ്റിൽ മണിക്കൂറുകൾ ഒരുമിച്ച്‌ തങ്ങിയാൽ അത്‌ “സർഗ്ഗാത്മക സൗഹൃദവും” ആവുന്നതെങ്ങനെ എന്ന് വിശദീകരിച്ചിട്ട്‌ പോയാൽ മതി സഖാക്കൾ !

എന്റെ അമ്മ, ജനിക്കാതെ പോയ പെങ്ങള്‍, നാട്ടിലും വീട്ടിലുമുള്ള മറ്റ്‌ പെണ്ണുങ്ങള്‍ ഒക്കെ ടൈം ലൈനിലും വിവിധ ഗ്രൂപ്പുകളിലും ഇന്‍ബോക്സുകളിലുമായി ഇപ്പോഴും നിലയ്ക്കാത്ത തെറികള്‍ കേട്ടുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ ആ തെറികള്‍/സദാചാര ആരോപണങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്‌ മറ്റാരുമല്ല, അത്‌ സിപിഎം ന്റെ സൈബര്‍ ഗുണ്ടകളാണ്‌. അവര്‍ അവരെ തന്നെ വിളിക്കുന്ന പേര്‌ “സാംസ്കാരിക പുരോഗമന പ്രസ്ഥാനം” എന്നാണ്‌.
വീണ്ടും വീണ്ടും അവര്‍ പറയാന്‍ ശ്രമിക്കുന്നത്‌ ഉമ്മന്‍ ചാണ്ടി ഉല്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതാക്കളെ കുറിച്ച്‌ അവര്‍ക്ക്‌ എന്ത്‌ അടിസ്ഥാനമില്ലാത്ത ‌ലൈംഗിക ആരോപണങ്ങളും ഉന്നയിക്കാം. ശാലു മേനോന്റെ വീട്ടില്‍ ഇരുന്ന് ഒരു കരിക്ക്‌ കുടിക്കുന്ന ചിത്രം ഉപയോഗിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ കൊടിക്കുന്നില്‍ സുരേഷിനെയോ കുറിച്ച്‌ എന്ത്‌ കമ്പികഥയും പറയാം, അച്ചടിച്ചും പോസ്റ്ററൊട്ടിച്ചും ഫ്ലെക്സ്‌ വെച്ചും പ്രചരിപ്പിക്കാം. സദാചാരത്തിന്റെ മൊത്തം കച്ചവടം നടത്തുന്ന “പുരോഗമന പ്രസ്ഥാനക്കാരോട്‌” ‌ ആരുമൊന്നും ചോദിക്കാനും പറയാനും പാടില്ല. അവരുടെ സദാചാര ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞാല്‍ ചിത്രലേഖയുടെ ഓട്ടോ വരെ കത്തിക്കാം. നാടു കടത്താം. ഇതിനെല്ലാം നേതൃത്തം നല്‍കികൊണ്ടിരിക്കുന്നത്‌ സി.പി.എം ന്റെ‌ മന്ത്രിമാരടക്കം ഉള്ള ആളുകളാണ്‌, കോളേജില്‍ ഒരു അധ്യാപിക കതകടച്ചിട്ട്‌ ക്ലാസ്‌ എടുത്താല്‍ അകത്ത്‌ മറ്റേ പണിയാണെന്ന് മൈക്കിലൂടെ പ്രസംഗിക്കുന്ന എം.എം മണിയെ പോലുള്ള നേതാക്കളാണ്‌. അതിന്‌ ആര്‍ത്തലച്ച്‌ അട്ടഹസിക്കുന്ന ആള്‍ക്കൂട്ടമാണ്‌ സി.പി.എം.
അതായത്‌. കാലങ്ങളായി കേരളത്തിലെ സദാചാരത്തിന്റെ ടെസ്റ്റ്‌ ബുക്കുകള്‍ അച്ചടിച്ചു വിതരണം നടത്തുന്നത്‌ ച്പ്പ്മം ആണ്‌. അത്‌ വായിച്ച്‌ പഠിച്ച ഒരു ശ്രീദേവ്‌ സോമന്‍ അതേ സിലബസ്‌ ഉപയോഗിച്ച്‌ സി.പി.എം നേതാവിനെ വിലയിരുത്തിയാല്‍ പിന്നെ കേസായി, ഭീക്ഷണിയായി, തെറിവിളിയായി. അത്‌ നടക്കില്ലെന്നേ ഞാനും പറയുന്നുള്ളൂ. ഇനിയും കേരളത്തില്‍ ആ പണി നടത്താന്‍ കോണ്‍ഗ്രസുകാര്‍ നിങ്ങളെ അനുവധിക്കുന്നില്ല അത്ര തന്നെ.
അല്ലെങ്കില്‍, ഏതെങ്കിലും കോണ്‍ഗ്രസ്‌ നേതാവിനെ പെണ്‍സുഹൃത്തിനോ കാമുകിക്കോ ഒപ്പം കണ്ടാന്‍, 32 സെക്കന്റ്‌ ഫോണില്‍ സംസാരിച്ചെന്ന് തെളിവ്‌ കിട്ടിയാല്‍ അത്‌ സദാചാര പ്രശ്നവും, ഡ്യ്യ്ഫീ എംഎല്‍എ യും പ്രമുഖ മാധ്യമ പ്രവര്‍ത്തയും ഫ്ലാറ്റില്‍ മണിക്കൂറുകള്‍ ഒരുമിച്ച്‌ തങ്ങിയാല്‍ അത്‌ “സര്‍ഗ്ഗാത്മക സൗഹൃദവും” ആവുന്നതെങ്ങനെ എന്ന് വിശദീകരിച്ചിട്ട്‌ പോയാല്‍ മതി സഖാക്കള്‍. എം.എം മണി അടക്കം ഉള്ള നിങ്ങളുടെ നേതാക്കള്‍ ഗോമതി അടക്കമുള്ള പെണ്ണുങ്ങളോട്‌ ഈ അവസരത്തില്‍ മാപ്പ്‌ പറയാന്‍ തയ്യാറാകുമോ എന്നാണ്‌ അറിയേണ്ടത്‌. അതുവരെ ഈ വിഷയം നിരന്തരം ഉന്നയിച്ചു കൊണ്ട് തന്നെ ഇരിക്കും.
വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ നേരെയുള്ള തെറികള്‍ നിങ്ങള്‍ നിര്‍ത്തരുത്‌. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ അങ്ങനെ നിരന്തരം വെളിപ്പെടുത്തി കൊണ്ട്‌ തന്നെ ഇരിക്കണം. അതുവരെ ലാല്‍സലാം സദാചാര സംഘികളെ
#Audit_on_CPM_Cultural_Terrorism
Top