കണ്ണൂർ: നിരന്തരമായി പിരിച്ച പണത്തിന്റെ കണക്ക് ഇവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് .മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.
രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമാണത്തിനായി ചിലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിർമാണത്തിന് ചിലവായി. രജിസ്ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വീട് നിര്‍മ്മാണത്തിനുള്ള തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം വയനാട് ദുരിതാശ്വാസം,രക്ഷയില്ലാതെ തട്ടിക്കൂട്ട് കണക്കുമായി കോൺഗ്രസ് ! കോണ്‍ഗ്രസ് ആകെ പിരിച്ചത് 5.38 കോടി,യൂത്ത് കോണ്‍ഗ്രസ് 1.5 കോടി; ഭൂമിക്ക് മാത്രം 6.18 കോടി.കോൺഗ്രസ് ദുരന്തത്തെ വിറ്റ് ക്യാഷ് ആക്കി;കോൺഗ്രസ് ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നു.വീണ്ടും അവതരിപ്പിച്ചത് കൊള്ള നടത്താൻ: എം. സ്വരാജ്.
കോൺഗ്രസ് ദുരന്തത്തെ വിറ്റ് ക്യാഷ് ആക്കി. നേതാക്കൾ നിരന്തരം ഈ വിഷയത്തിൽ കള്ളം പറയുന്നു. പ്രളയ കാലത്തെ പോലെ വയനാടും ആവർത്തിച്ചു. കോൺഗ്രസ് ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നു. ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന് സിപിഐഎമ്മിന് കടുകുമണി പോലെ കണക്ക് ഉണ്ട്. സ്പടികം പോലെ സുധാര്യമാണ് എൽഡിഎഫിന്റെ കണക്കുകൾ.
പ്രളയത്തിൽ കോൺഗ്രസ് 1000 വീടുകൾ വാഗ്ദാനം ചെയ്തു. ഒരു വീട് പോലും വച്ച് നൽകിയില്ല. ഒരു വീടെങ്കിലും കാണിക്കാൻ കഴിയുമോ? ഭരണം മാറണമെന്ന് പറയുന്നവരോട് സ്കൂളുകൾ പൂട്ടുന്നവർ തിരികെ വരണമെന്നാണോ പറയുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പിഎസ്‌സി നിയമനം നടത്തുന്നവർ മാറുകയാണോ വേണ്ടത്? കറന്റ് കട്ട് ഇല്ലാത്ത ഭരണം മാറണം എന്നാണോ പറയുന്നത്? ആ മാറ്റമാണോ കേരളത്തിൽ വേണ്ടത്?”, എം. സ്വരാജിന്റെ വാക്കുകൾ.










