മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനോട് ചോദ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. എല്ലാ പാര്‍ട്ടിയിലും ഒരു പ്രായം കഴിഞ്ഞാല്‍ നേതാക്കള്‍ റിട്ടയര്‍ ചെയ്യും. ബിജെപിയില്‍ 75 വയസിലാണ് വിരമിക്കല്‍. നിങ്ങള്‍ക്ക് 83 വയസായില്ലേ, ഇനിയെന്നാണ് നിര്‍ത്തുക. നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും’ ശരദ് പവാറിന്റെ പേര് എടുത്ത് പറയാതെ അജിത് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ രണ്ട് എന്‍പിസി വിഭാഗങ്ങളും ഇന്ന് ശക്തിപ്രകടന യോഗങ്ങള്‍ വിളിച്ചിരുന്നു. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 32 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുത്തു. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക