ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ടെന്നിസില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷറപ്പോവക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ടെന്നിസ് താരം റാഫേല്‍ നദാല്‍ രംഗത്ത്. ലോക ഉത്തേജക മരുന്ന് ഏജന്‍സിയുടെ നിരോധിത പട്ടികയില്‍പ്പെട്ട മെല്‍ഡോനിയെന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചത്. തന്റെ തെറ്റുകള്‍ സമ്മതിച്ചുകൊണ്ട് ഷറപ്പോവ കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു.
ഷറപ്പോവക്കെതിരെയുള്ള പ്രസ്താവനയോടൊപ്പം താന്‍ ഒരിക്കലും ഇത്തരത്തിലുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും നദാല്‍ വ്യക്തമാക്കി. തന്റെ പരിശീലന സമയങ്ങളില്‍ പലപ്പോഴും പരുക്കുകള്‍ പറ്റാറുണ്ട്. പക്ഷേ ഇതേവരെയും പരുക്കുകള്‍ ഭേദമാകാനോ കൂടുതല്‍ ഊര്‍ജ്ജം കിട്ടാനോ ഒരുതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കണമെന്ന് തോന്നിയിട്ടില്ല. താന്‍ ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പലയിടത്തുനിന്നും അപവാദങ്ങള്‍ പരക്കുന്നുണ്ട്. ആരും ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും നദാല്‍ വ്യക്തമാക്കി.
14 പ്രാവശ്യം ഗ്രാന്റ് സ്ലാം ചാമ്പ്യനായ താരമാണ് നദാല്‍. താന്‍ ഒരു കറതീര്‍ന്ന മനുഷ്യനാണ്. കരിയറിന്റെ ഉയര്‍ച്ചക്കായി ചെറുതായൊന്നുമല്ല താന്‍ പ്രയത്‌നിച്ചിട്ടുള്ളത്. പക്ഷേ ഇതിനിടയിലൊന്നും തെറ്റായ ഒരു തോന്നല്‍ പോലും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് നദാല്‍ പറഞ്ഞു.