ഷാരൂഖ് ഖാന്‍ ചിത്രത്തിന് പാകിസ്ഥാനില്‍ വിലക്ക്; ‘റയീസ്’ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുന്നു

ഇസ്‌ലാമാബാദ്: ബോളിവുഡിലെ കിംഗ് ഖാനും പാക് നടി മാഹിറ ഖാനും നായികാ നായകന്മാരായ ചിത്രമായ റയീസ് പാകിസ്ഥാനില്‍ നിരോധിച്ചു. മുസ്ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്ഥാനില്‍ ഒരാഴ്ചയായി പ്രദര്‍ശിപ്പിക്കുന്ന റയീസ് ഇതുവരെ വലിയ കളക്ഷന്‍ നേടിയിരുന്നു.

പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. സിനിമ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുകയും മുസ്‌ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിലെ ഉറി ഭീകരാക്രമണവും ഇന്ത്യ-പാക് ബന്ധം വഷളാക്കുകയും പാക് താരങ്ങളെ ഇന്ത്യയില്‍ നിന്ന് വിലക്കണമെന്ന് തീവ്ര സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പല നിര്‍മാതാക്കളും തങ്ങളുടെ സിനിമകളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു. പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ വിലക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top