തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ വിഭാഗത്തിനോടുളള കോണ്‍ഗ്രസിന്റെ മനോഭാവമാണിതെന്നും സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.
വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തോപ്പുംപടിയിലെ ബീച്ച് റോഡിലുളള സൗദി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.കേരളത്തിലെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിച്ച തങ്ങളെ അപമാനിച്ച ശശി തരൂരിനെതിരെയും കോണ്‍ഗ്രസിനെതിരെയും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു