ശശി തരൂരിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വീണ്ടും; അര്‍ത്ഥമറിയാന്‍ ഗൂഗിള്‍ തപ്പി മലയാളികള്‍

കൊച്ചി:ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. കടിച്ചാല്‍ പൊട്ടാത്ത തരത്തില്‍ ഇതുവരെ പൊതുവായി ആരും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തി അദ്ദേഹം ഇടയ്ക്കിടയ്ക്ക് എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്. ഇത്തവണ തന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തിയുള്ള ട്വീറ്റിലും പതിവുപോലെ ഇംഗ്ലീഷ് വാക്കുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍.

ഫ്ളോക്സിനോസിനിഹിനിപിലിഫിക്കേഷന്‍(floccinaucinihilipilification) എന്ന വാക്ക് പ്രയോഗിച്ചാണ് ശശിതരൂര്‍ തന്റെ പുസ്തകമായ ‘ദി പാരഡോക്സിയല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകം ആമസോണില്‍ ലഭ്യമായതിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നര്‍ത്ഥം വരുന്ന വാക്കാണ് ‘ഫ്ളോക്സിനോസിനിഹിനിപിലിഫിക്കേഷന്‍’.

My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification. Pre-order it to find out why!https://t.co/yHuCh2GZDM

— Shashi Tharoor (@ShashiTharoor) October 10, 2018.

Top