തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് അവരെ നൊബേലിന് ശിപാര്‍ശ ചെയ്യുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേലിനാകും ശിപാര്‍ശ ചെയ്യുക.
പ്രളയകാലത്ത് കേരളത്തിന്റെ വിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍, കുട്ടനാട്, ആലുവ, പറവൂര്‍ മേഖലയില്‍ നിന്നും ആയിരങ്ങളെയാണ് ഇവര്‍ രക്ഷിച്ചത്. പ്രളയകാലത്തെ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ബി.ബി.സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.
കേരളത്തിന്റെ സ്വന്തം സൈന്യത്തെ നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി
Tags: 2018 kerala flood, flood relief kerala, flood resque, kerala fisheries, kerala fisheries department, kerala fishermen, kerala flood, kerala flood 2018, kerala flood relief, rebuild kerala, sasi tharoor, sasi tharoor mp, shashi tharoor, shashi tharoor congress, shashi tharoor mp