തരൂരിനും മനസുമാറുമോ ?സച്ചിൻ സമര്‍ത്ഥനായ നേതാവ്;പാര്‍ട്ടി വിടുന്നതില്‍ ദുഃഖം.സച്ചിന്‍ പൈലറ്റിന് തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

ന്യുഡൽഹി :സച്ചിന്‍ പൈലറ്റിന് ശശി തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയ വാര്‍ത്ത വല്ലാതെ വേദനിപ്പിക്കുന്നതാണെന്ന ശശി തരൂര്‍ പ്രതികരിച്ചു.ട്വിറ്ററിലൂടെയാണ് സച്ചിന്‍പൈലറ്റിന്റെ പുറത്താക്കലില്‍ ശശി തരൂര്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് മികച്ചതും സമര്‍ത്ഥനുമായ നേതാവാണെന്ന് ശശി തരൂര്‍ പറഞ്ഞു. സച്ചിനെതിരെയുള്ള നടപടിക്ക് പിന്നാലെ നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

‘സച്ചിൻ കോൺഗ്രസ് വിടുന്നതു കാണുമ്പോൾ എനിക്കു സങ്കടമുണ്ട്. ഞങ്ങളുടെ മികച്ചതും തിളക്കമേറിയതുമായ നേതാക്കളിലൊരാളായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അത് ഇങ്ങനെയാകരുതെന്ന് ഞാനാഗ്രഹിച്ചു. വിട്ടുപോകുന്നതിനു പകരം, അദ്ദേഹത്തിന്റെയും നമ്മളുടെയും സ്വപ്നങ്ങൾക്ക് അനുസൃതമായി പാർട്ടിയെ കൂടുതൽ മികച്ചതും ഫലപ്രദവുമാക്കി തീർക്കാനുള്ള ഉദ്യമത്തിൽ അദ്ദേഹം പങ്കാളിയാകണം.’– തരൂർ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയായിരുന്നു സച്ചിന്‍ പൈലറ്റിനെ പദവികളില്‍ നിന്നും നീക്കിയതായി അറിയിക്കുന്നത്. അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിനെ പലതവണ കോണ്‍ഗ്രസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. പിന്നീട് സച്ചിന്‍ പൈലറ്റ് നിയമസഭാ കക്ഷിയോഗവും ബഹിഷ്‌കരിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങിയത്.

സച്ചിനെതിരെ കൂടുതൽ കടുത്ത നടപടികൾക്കു കോൺഗ്രസ് തയാറെടുക്കുകയാണ്. പാർട്ടിവിരുദ്ധ നിലപാടുകളുടെ പേരിൽ സച്ചിനുൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. എംഎൽഎമാർക്കു നിയമസഭാ സ്പീക്കർ നോട്ടിസ് അയച്ചു. എന്തുകൊണ്ട് അയോഗ്യരാക്കാതിരിക്കണം എന്നുള്ളതു വിശദീകരിച്ചു വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

‘കോണ്‍ഗ്രസ് മുപ്പതാം വയസില്‍ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി. നാല്‍പ്പതാം വയസില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി. സച്ചിന്‍ പൈലറ്റിന് നിരവധി അവസരങ്ങള്‍ കൊടുത്തു. അദ്ദേഹം എംപിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും ബിജെപിയുടെ കെണിയില്‍ വീണതില്‍ ദുഃഖമുണ്ട്.

ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.’ സുര്‍ജേവാല വ്യക്തമാക്കി.സച്ചിന് പകരം ഗോവിന്ദ് ദോത്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും കോണ്‍ഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ കെ സി വേണുഗോപാലിന്റെ പ്രത്യേക താത്പര്യപ്രകാര ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു.

Top