ശശികലയുടെ ജയിൽ സുഖവാസം; ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡല്‍

ശശികലയുടെ അഢംബര ജീവിതം വെളിച്ചത്തു കൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ. ശനിയാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടക ഗവർണർ വജുഭായ് ആർ വാലയാണ് മെഡൽ സമ്മാനിച്ചത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസിൽ കർണാടക പരപ്പ അഗ്രഹാര ജയിലിലെ ശശികലയുടെ ആഢംബര ജീവിതത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ഇതിനു പിന്നാലെ ജയില്‍ ഡിഐജി സ്ഥാനത്തുനിന്നു അവരെ മാറ്റിയതും വിവാദമായിരുന്നു. തുടര്‍ന്നു വസ്തുതകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. കര്‍ണാടകത്തിലെ ദേവങ്കരെയില്‍ നിന്നുള്ള ഐപിഎസ് ഓഫീസറായ ഡി രൂപയാണ് ശശികലയുടെ ജയിലിലെ സുഖജീവിതം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. ശശികലയ്ക്ക് കർണാടക ജയിലിൽ പ്രത്യേക സൗകര്യം ലഭിക്കുന്നതിൽ ജയിൽ ഡിജിപിക്കും പങ്കുണ്ടെന്നും മാധ്യമങ്ങളിൽ തുറന്നടിച്ച ഡിഐജി രൂപക്കെതിരെ ജയിൽ ഡി.ജി.പി ആയിരുന്ന സത്യനാരായണ റാവു മാനനഷ്ട നോട്ടീസ് നൽകിയിരുന്നു.മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും മാപ്പപേക്ഷ നൽകണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഡിഐജിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്റെ നിലപാട് സാധൂകരിക്കുന്ന തരം തെളിവുകൾ ഡിഐജി നിരത്തിയിരുന്നു. തടവിൽ കഴിയുന്ന ശശികല രാത്രികാലങ്ങളിൽ പുറത്തു പോകുന്ന ദൃശ്യങ്ങൾ രൂപ പുറത്തു വിട്ടിരുന്നു. കൂടാതെ ജയിലിൽ ആഢംബര ജീവിതത്തിനായി 2 കോടി രൂപ മുടക്കിയിട്ടുണ്ടെന്നും ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയലിൽ ശശികലക്ക് വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കനായി പ്രത്യേകം അടുക്കളയും സഹായത്തിനായി വനിത തടവുകാരേയും ലഭിച്ചിരുന്നു. കൂടാതെ വ്യക്തി പരമായ ആവശ്യങ്ങൾക്കായി അഞ്ച് സെല്ലുകൾ മാറ്റാരും കടന്നു വരാതിരിക്കാനായി സെല്ലിനു സമീപമുളള ഇടനാഴിൽ ബാരിക്കേഡുകൽ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രങ്ങൾ, ഉറങ്ങാനുള്ള സംവിധാനവും ഇവർക്ക് ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ നടന്ന കൃതൃമത്തിന്റെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശശികലയുടെ സഹ തടവുകാരിൽ നിന്ന് ഡിഐജി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ദ്യശ്യവും ശശികലക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദ്യശ്യവും ജയിൽ സിസിടിവിയിൽ നിന്നും നീക്കം ചെയ്തിരുന്നു. കൂടാതെ ‍ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 സഹതടവികാരെ മറ്റു ജയിലേക്ക് മാറ്റി. ഡിഐജിയുടെ ആരോപണങ്ങളുടെ നിജ്ജ സ്ഥിതി പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിക്കു മുന്നിൽ രൂപ ശശികലയ്ക്കെതിരെയുള്ള തെളിവുകൾ ഹാജരാക്കിയിരുന്നു.

Top