കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന 24 കാരന്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാഹുല്‍ ഡി നായരെന്ന 24 കാരനാണ് മരിച്ചത്. പാഴ്‌സലായി ഹോട്ടലില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായത്. കാക്കനാട്ടെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ പാഴ്‌സല്‍ ഷവര്‍മ വാങ്ങിയത്. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ രക്ത പരിശോധഫലം / പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top