വിവാഹ സൈറ്റിലുടെയാണ് അഖിലയെ പരിചയപ്പെടുന്നത്; പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കളം ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് പറയാനുള്ളത്

കൊച്ചി: അഖിലയെന്ന ഹാദിയയുമായി നടന്ന വിവാഹം പ്രചരിക്കുന്നത് പോലെയല്ല നടന്നതെന്ന് ഹാദിയയെ വിവാഹം കഴിച്ച പ്രവാസി മലയാളി ഷെഫിന്‍ ജഹാന്‍. എസ് ഡി പി ഐ പ്രവര്‍ത്തകനായ ഷെഫിന്റെ കുടുംബം കുറേ കാലമായി മസ്‌ക്കറ്റില്‍ സെറ്റില്‍ഡാണ്. അവിടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് താനെന്ന് ഷെഫിന്‍ പറഞ്ഞു.

അഖിലയുമായുള്ള വിവാഹം മഹല്ലുകളുടെ പൂര്‍ണ്ണ സമ്മതത്തോടെ നടന്നതെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ വിവാഹമല്ല തങ്ങളുടേതെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം ചാത്തിനാംകുളം മഹല്ലില്‍ നിന്നും കോട്ടയ്ക്കല്‍ പുത്തൂര്‍ മഹല്ലിലേക്ക് കത്തുകൊടുക്കുകയും പുത്തൂരില്‍ നിന്നും പള്ളികളുടെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്ന ഖാളി
പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഉള്‍പ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടില്‍വച്ച് നിക്കാഹ് നടത്തുകയുമായിരുന്നു. വിവാഹത്തിന് വേണ്ട എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. കോടതിയില്‍ പറഞ്ഞിരിക്കുന്ന പോല തട്ടിക്കൂട്ടി നടത്തിയ വിവാഹമല്ല ഇത് ഷെഫിന്‍ പറയുന്നു.

ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷെഫിന്‍ പറഞ്ഞു.

അഖില എന്ന ഹാദിയയെ പരിചയപ്പെടുന്നത് വെ ടു നിക്കാഹ് എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റിലെ വിവാഹ പരസ്വത്തിലുടെയായിരുന്നു എന്ന് ഷെഫിന്‍ പറഞ്ഞു. ‘ ഓഗസ്റ്റ് മാസത്തിലാണ് ഞാന്‍ ഹാദിയയുടെ വിവാഹ പരസ്യം കാണുന്നത്. അതില്‍ കൊടുത്തിരുന്ന നമ്പരില്‍ ബന്ധപ്പെട്ടു. പരസ്പരം കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് എന്റെ ഉമ്മയും ഹാദിയയുമായി സംസാരിക്കുകയും വാട്സാപ്പ് വഴി പരപ്പരം ഫോട്ടോ കൈമാറുകയും ചെയ്തു. ഇത് 2016 ഓഗസ്റ്റ് 8 നായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായതോടെ നേരില്‍ കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നവംബര്‍ 22 ന് നാട്ടില്‍ എത്തിയതിന് ശേഷം 30 ന് ഹാദിയയെ കാണാന്‍ കോട്ടയ്ക്കലിലെ ഹാദിയ താമസിച്ചിരുന്ന വീട്ടിലെത്തി. പിന്നെ കാര്യങ്ങള്‍ വേഗത്തിലായി. സിസംബര്‍ 19 ന് വിവാഹം നടന്നു ‘-ഹാദിയയുടെ മാതാപിതാക്കളെ വിവാഹ കാര്യം അറിയിച്ചത് നിക്കാഹിന് ശേഷമായിരുന്നു എന്നും പിതാവ് വളരെദേഷ്യത്തോടെ പെരുമാറിയെന്നും ഷെഫിന്‍ പറഞ്ഞു.
‘വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിക്കാന്‍ കഴിഞ്ഞത്.

Top