കാരണവർ വധക്കേസിലെ പ്രതി ജയിലിലാണെങ്കിലും സര്‍വ്വതന്ത്ര സ്വതന്ത്ര; ഫാഷന്‍ ഡിസൈനിംഗും താലമേന്തലും; ഷെറിന് ജയിലില്‍ സ്വര്യവിഹാരം

തിരുവനന്തപുരം: ജയിലിനുള്ളില്‍ സര്‍വ്വ സ്വതന്ത്രയായി കഴിയുകയാണ് കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന്‍. ഏറ്റവുമധികം പരോളും മറ്റ് സൗകര്യങ്ങളും ലഭിച്ച തടവ്കാരിയാണിവര്‍. വെയില്‍ കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം കഠിനജോലിയൊന്നും ഈ മുപ്പത്തിനാലുകാരിക്ക് പറ്റില്ല.

പലവിധ പരാതികളില്‍ കുടുങ്ങി ഇടയ്ക്ക് വിയ്യൂര്‍ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു. എന്നാല്‍ അതു പോലെ തന്നെ തിരിച്ചെത്തിയതാണ് ഈ വിവിഐപി തടവ്കാരി. ഇപ്പോള്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര ജയിലിലിരുന്നു ഫാഷന്‍ ലോകത്തെ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഷെറിന്‍. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഷെറിനോട് പ്രത്യേക താല്‍പ്പര്യമുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്‍ക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയില്‍ സുഖ ജീവിതം. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫിസിലേക്കു നടക്കുമ്പോള്‍പോലും വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു. അതാണ് ഷെറിന്റെ സ്വാധീനം. അട്ടക്കുള്ളങ്ങര ജയിലിലെ വിശിഷ്ട അന്തേവാസികളില്‍ ഒരാളാണ് ഷെറിന്‍.

രണ്ട് വര്‍ഷം മുമ്പ് അട്ടക്കുളങ്ങര ജയിലിലെ ചില വനിതാ വാര്‍ഡര്‍മാരുടെ ഒത്താശയോടെ ഷെറിന്‍ പുറത്തേക്ക് ഫോണ്‍ വിളിക്കുമായിരുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിന്‍ വിളിക്കുന്നതായി കണ്ടെത്തിയിരുന്നു. അതോടെ ഷെറിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അതൊടൊപ്പം ഫോണ്‍ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി റിപ്പോര്‍ട്ട് മുകളിലോട്ടു പോയി. എന്നാല്‍ അതിവേഗം തിരിച്ചെത്തി. അട്ടക്കുളങ്ങര ജയിലില്‍ വിശിഷ്ട വ്യക്തികള്‍ എത്തുമ്പോള്‍ താലമേന്തി സ്വീകരിക്കുന്നതും ഷെറിനാണ്. പരോള്‍ കാലാവധി തീരുന്ന ദിവസം മടങ്ങി വരാതിരുന്നാലും ആരും ചോദിക്കില്ല.

വിയ്യൂരിലേക്ക് മാറ്റുന്നതിനു മുമ്പ് അട്ടക്കുളങ്ങരയില്‍ ഷെറിന് സെല്ലില്‍ അടുക്കള സജ്ജീകരിച്ചിരുന്നു. മാത്രമല്ല. ജയിലിലെ അടുക്കളയില്‍ തയ്യാറാക്കുന്ന മികച്ച ഭക്ഷണം ഷെറിന്റെ സെല്ലില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സൗകര്യമുണ്ട്. ഭക്ഷണത്തിനു ക്യൂ നില്‍ക്കേണ്ടെന്ന അവസ്ഥ. കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പലതും പുറത്തുവന്നിരുന്നു. 2009 നവംബര് എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (66) കൊല്ലപ്പെടുന്നത്. കേസില്‍ കാരണവരുടെ മരുമകള്‍ ഷെറിന്‍, കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയില്‍ ബാസിത് അലി, എറണാകുളം കുറ്റിക്കാട്ടുകര നിധിന്‍ നിലയം നിധിന്‍, കൊടുങ്ങല്ലൂര്‍ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കില്‍ ഷാനു റഷീദ് എന്നിവരാണു പ്രതികള്‍. കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു.

മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 2010ലാണ് കോടതി ഷെറിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ച ഷെറിന്റെ ജയില്‍ വാസം ഏറെ വിവാദമായിരുന്നു. ജയില്‍ കുട പിടിക്കാതെ നടക്കാന്‍ പോലും ഷെറിനു കഴിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ഷെറിനു കുട പിടിച്ചു കൊടുക്കുന്ന സംഭവം ഫോട്ടോ സഹിതം പുറത്തു വന്നിരുന്നു. ഇത് വിവാദമായതോടെ ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിയാക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെും ചില വനിത വാര്‍ഡന്മാര്‍ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌സി പൗഡറും പൂശി നടക്കും. അങ്ങനെ അടിപൊളിയാണ് ജീവിതം.

Top