ജയില്‍ പുള്ളികള്‍ക്ക് വീട്ടില്‍ വന്ന് ദാമ്പത്യജീവിതമാകാമെന്ന് മദ്രാസ് ഹൈക്കോടതി

ജയില്‍പ്പുള്ളികള്‍ക്കാശ്വാസമാകുന്ന വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. ജയില്‍ പുള്ളികള്‍ക്ക് ഇനി മുതല്‍ വീട്ടില്‍ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ടുള്ള വിധിയാണ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് കോടതി രണ്ടാഴ്ചത്തെ പരോള്‍ നല്‍കിയത്. ഭാര്യ മുത്തുമണിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ജീവിത നൈരാശ്യവും മാനസിക സമര്‍ദവും കുറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്നാണ് കോടതിയുടെ പുതിയ വിധി പുറപ്പെടുവിച്ചത്.

തടവുപുള്ളിയാണെങ്കിലും വീട്ടിലെത്തി ഭാര്യയുമായി ശയിച്ച് വൈകാരിക ജീവിതം പങ്കിടുന്നതില്‍ പെരുമാളിനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു കേസില്‍ പെരുമാളിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഇനിരണ്ട് കേസുകള്‍ കൂടി വിചാരണയില്‍ ഉള്ളതിനാല്‍ പരോള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

Top