നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്’.കോണ്‍ഗ്രസ് പടുകുഴിയിലേക്ക് നിലം പതിച്ചു!ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തിന് പിന്നാലെയുണ്ടായ ഗ്രൂപ്പ് യോഗത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. നിയമസഭാ തിരഞ്ഞെടുപ്പിൽ അതിശക്തമായ തിരിച്ചടിയാണ് ഇക്കുറി യുഡിഎഫിന് ഉണ്ടായത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി ശക്തമായിരിക്കുകയാണ്. നേതാക്കൾ പരസ്യമായി പോരടിക്കുകയും രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ ചേരുകയും ചെയ്യുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ രൂക്ഷ വിമർശനം.

കോണ്‍ഗ്രസ് പരാജയപ്പെട്ട് പടുകുഴിയിലേക്ക് നിലം പതിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ബേബി ജോണിന്റെ പ്രതികരണം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?
മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.
നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Top