ശില്പ ഷെട്ടി ഗര്‍ഭിണി? വിവാഹമോചനത്തിന് നീക്കം; സംഭവം ഇങ്ങനെ

ബോളിവുഡ് താരം ശില്‍പ ഷെട്ടി ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇരുവര്‍ക്കുമിടയില്‍ എന്ത് സംഭവിച്ചെന്ന അമ്പരപ്പായിരുന്നു ആരാധകര്‍ക്കേറെയും. ഈ വാര്‍ത്തയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം നടനും സംവിധായകനുമായ അനുരാഗ് ബസുവാണെന്നറിഞ്ഞതും കൂടുതല്‍ പേര്‍ നെറ്റിചുളിച്ചു. ശില്‍പയുടെ അമ്മയ്ക്ക് അനുരാഗ് അയച്ച ഒരു സന്ദേശമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തലക്കെട്ടിന് കാരണമായത്.bസോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സിന്റെ ഷൂട്ടിങ്ങിനിടെ അനുരാഗ് കാട്ടിയ കുസൃതിയില്‍ ശരിക്കും പരിഭ്രാന്തയായിപ്പോയി ശില്‍പ.

ഷോയുടെ വിധികര്‍ത്താക്കളാണ് അനുരാഗ് ബസുവും ശില്‍പയും. ഷോയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ അനുരാഗ് പതുക്കെ ശില്‍പയുടെ ഫോണ്‍ കൈക്കലാക്കി അമ്മയ്ക്കൊരു മെസേജ് അയച്ചു.mഭര്‍ത്താവ് രാജ് കുന്ദ്രയുമായി വലിയ പ്രശ്നമാണെന്നും ഉടനെ വിവാഹമോചനം വേണം എന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം. തന്റെ ഫോണില്‍ നിന്ന് അമ്മയ്ക്ക് ഇത്തരമൊരു മെസേജ് പോയ വിവരമൊന്നും ശില്‍പ അറിഞ്ഞില്ല. മറ്റൊരു വിധകര്‍ത്താവായ ഗീത കപൂറാണ് ഈ സംഗതി പൊട്ടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം കേട്ടതും ശില്‍പ ആകെ പരിഭ്രാന്തിയായി. ഉടനെ ഒരു ഇടി കൊടത്ത് അനുരാഗില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി അമ്മയെ വിളിച്ചു. അമ്മേ പേടിക്കാനൊന്നുമില്ല. ഇവിടെ കുഴപ്പമൊന്നുമില്ല. അനുരാഗ് ദാദയാണ് ഈ മെസേജ് അമ്മയ്ക്ക് അയച്ചത്. ഞാന്‍ ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ ഒക്കെ പറയുന്ന മെസേജുകള്‍ വരികയാണെങ്കില്‍ ഞാന്‍ വന്ന് നേരിട്ട് പറയുന്നതുവരെ വിശ്വസിക്കരുതേ’ എന്നുമാണ് പേടിച്ചുകൊണ്ട് ശില്‍പ അമ്മയോട് പറഞ്ഞ് ഒപ്പിച്ചത്.

ശില്‍പയുടെ ഫോണ്‍ വന്നതിനുശേഷമാണ് അമ്മയ്ക്കും ശ്വാസം നേരെ വീണത്. പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് അമ്മയോട് നടന്ന കാര്യങ്ങള്‍ വിശദീകരിച്ച ശില്‍പ ഒടുവില്‍ അമ്മയ്ക്കായി ഒരു ഉപദേശവും നല്‍കി. ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ പറഞ്ഞുള്ള സന്ദേശങ്ങള്‍ ഞാന്‍ നേരിട്ടുവന്ന് പറയുന്നതുവരെ ഒരിക്കലും വിശ്വസിക്കരുതെന്നായിരുന്നു താരത്തിന്റെ ഉപദേശം.

Top