1.51 കോടിയുടെ വഞ്ചന കുറ്റം: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും എതിരെ എഫ്‌.ഐ.ആർ

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ 1.51 കോടിയുടെ വഞ്ചന കുറ്റം. ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യവസായി നിതിൻ ബറായാണ് പരാതിക്കാരൻ. നിക്ഷേപം സ്വീകരിച് വഞ്ചിച്ചു എന്നാണ് കേസ്.

അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ രാജ്കുന്ദ്ര നേരത്തെ അറസ്റ്റിലായിരുന്നു. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണർ അറിയിച്ചു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തിൽ അകപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യവസായി രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര നിഷേധിച്ചിരുന്നു.

രാജ് കുന്ദ്ര ഉൾപ്പെട്ട നീലചിത്ര നിർമ്മാണ കേസിൽ നടിയും ഭാര്യയുമായ ശിൽപാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന വന്നിരുന്നു. വിയൻ കമ്പനിയുടെ ഡയറക്ടറാണ് ശിൽപ. രാജ് കുന്ദ്രയുമായാണ് ക്രൈംബ്രാഞ്ച് സംഘം ശിൽപാ ഷെട്ടിയുടെ വീട്ടിൽ എത്തിയത്. വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.

Top