കണ്ടാല്‍ കീറിയ പാവാട; ഇതിനു വേണ്ടി ശില്‍പ മുടക്കിയ പണം ചെറുതല്ല

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ വെല്ലാന്‍ ആളില്ല. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ താരം അത്രയ്ക്ക് കഠിനാധ്വാനമാണ് ചെയ്യുന്നത്. കൂടാതെ യൂട്യൂബ് ചാനലിലൂടെ താരം ആരാധകര്‍ക്കും ചെറിയ ടിപ്‌സുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഫാഷന്റെ കാര്യത്തിലും നടി വിട്ടുവീഴ്ച്ചയ്ക്കില്ല. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിവിധ രീതിയിലാണ് ശില്‍പ സാരിയുടുത്ത് എത്തുന്നത്. ഇങ്ങനെയും സാരി ഉടുക്കാമെന്ന് നടിയെ കണ്ടാണ് ആരാധകര്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം താരം ധരിച്ചിരുന്ന ഒരു സ്‌കര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. കണ്ടാല്‍ കീറിപ്പറിഞ്ഞതാണെന്നേ തോന്നൂ. എന്നാല്‍ പാവാടയുടെ വില 590 യൂറോ ആണ്. ഏകദേശം നാല്‍പത്തേഴായിരം രൂപ വരും. കീറിപ്പറിഞ്ഞ തുണിക്ക് ഇത്രയും രൂപയുണ്ടെന്ന് അറിഞ്ഞ ആരാധകര്‍ ഞെട്ടലിലാണ്. നേരത്തേ കരീനയുടെ ടീ ഷര്‍ട്ടും സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. ജിമ്മില്‍ പോകാനായി താരം ധരിച്ച ടീ ഷര്‍ട്ടിന്റെ വില നാല്പതിനായിരം രൂപയായിരുന്നു.

Latest
Widgets Magazine