അപരിചിതനുമായി ഡേറ്റ് ചെയ്യല്‍; പുതിയ ഷോയുടെ അവതാരകയായി ശില്‍പ ഷെട്ടി

റേറ്റിങ് കൂട്ടാനായി പുതിയ തരം പരിപാടികളാണ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.വിജയ് ടിവിയിലെ ബിഗ് ബോസ്, കളര്‍സിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയര്‍ ദി ഫിയര്‍ തുടങ്ങിയ റിയാലിറ്റി ഷോകള്‍ വിവാദങ്ങള്‍ക്കപ്പുറം മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടികൊടുത്തിരിക്കുന്നത്. ചാനലുകള്‍ക്ക് പുറമെ ആമസോണ്‍ പ്രൈം വീഡിയോ, യൂ ട്വൂബ് പോലുള്ള ഡിജിറ്റല്‍ മേഖലയിലും ഇത്തരം ഷോകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ, പുതിയൊരു പരിപാടി തുടക്കമിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയര്‍ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശില്‍പ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും ശില്‍ പ ഷെട്ടി പറയുന്നു. ഫ്രെമന്റ്‌ലി മീഡിയയാണ് ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നത്. പ്രണയം, റൊമാന്‍സ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഈ ഷോയിലൂടെ കഴിയുമെന്നാണ് ഷോയുടെ സംവിധായകന്‍ വിജയ് സുബ്രമണ്യം പറയുന്നത്.

Top