മന്ത്രിസഭയിൽ ശീതസമരം: പൊതുമരാമത്തിനു പണം നൽകാതെ ഐസക്ക്; പരസ്യവിമർശനവുമായി സുധാകരൻ

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ ആലപ്പുഴയിലെ രണ്ടു നേതാക്കൾ തമ്മിൽ ശീതസമരം. ധനമന്ത്രി തോമസ് ഐസക്കും, പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും തമ്മിലാണ് ഏറ്റുമുട്ടൽ ശക്തമായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനു പണം നൽകാതെ ഐസക്ക് വരിഞ്ഞു മുറുക്കുകയാണെന്ന ശക്തമായ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ജി.സുധാകരൻ മാതൃഭൂമി ചാനലിൽ ഉണ്ണി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിൽ പൊട്ടിത്തെറിച്ചത്. ഇതോടൊപ്പം ശമ്പളം വിതരണം ചെയ്യുന്നതിൽ അമിത ആത്മവിശ്വാസം പുലർത്തിയ സർക്കാരിനു തെറ്റു പറ്റിയെന്നും സുധാകരൻ പൊട്ടിത്തെറിച്ചിരുന്നു. ഇത് തോമസ് ഐസക്കിനെ ഒപ്പം ചേർന്നു വിമർശിക്കുന്നതിനുള്ള നീക്കമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ആദ്യം മുതൽ വിഎസ് പക്ഷത്തിനൊപ്പം നിന്നിരുന്ന സുധാകരൻ ഔദ്യോഗിക പക്ഷത്തിനൊപ്പം അടുത്ത കാലത്തു മാത്രമാണ് ചേർന്നത്. വിഎസ് പക്ഷം പിന്നീട് പാർട്ടിയിൽ ദുർബലമായപ്പോൾ ആലപ്പുഴ ജില്ലയിൽ സ്വന്തം പക്ഷം രൂപീകരിച്ചാണ് സുധാകരൻ ജില്ലയിലെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയത്. ആലപ്പുഴയിൽ രണ്ടു നേതാക്കളും പാർട്ടി പിടിക്കാൻ നടത്തിയ ശ്രമം ഒടുവിൽ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് നിയന്ത്രിച്ചത്. എന്നാൽ, പിന്നീടും ഇരുവരും തമ്മിലുള്ള തർക്കവും സംഘർഷവും പാർട്ടിക്കുള്ളിൽ പലപ്പോഴും പൊട്ടിത്തെറികൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സംസ്ഥാനത്ത് ഇടതു മുന്നണി അധികാരത്തിലെത്തിയതും ഇരുവരും പിണറായി മന്ത്രിസഭയിൽ അംഗങ്ങളായതും. എന്നാൽ, ഇവിടെയും ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top