ഷിര്‍ഡി സായിബാബക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ 85 ലക്ഷം വിലയുള്ള രത്‌നങ്ങള്‍

ഷിര്‍ഡി: മഹാരാഷ്ട്രയിലെ ഷിര്‍ഡിയിലുള്ള സായിബാബ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ 85 ലക്ഷം രൂപവിലപിടിപ്പുള്ള രത്‌നങ്ങള്‍ കാണിക്കയായി ലഭിച്ചു.സാധാരണ വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രം ട്രസ്റ്റിന് നേരിട്ടാണ് ഭക്തര്‍ സമര്‍പ്പിക്കാറുള്ളത്. ഇത്രയും വിലമതിക്കുന്ന രത്‌നം കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ചു പോകുന്നത് ഇതാദ്യമാണ്.

രത്‌നങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മുംബൈയില്‍ നിന്നും വിദഗ്ദ്ധരെ വരുത്തിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. രത്‌നങ്ങളില്‍ ഒരെണ്ണം 6.67 കാരറ്റ് (ബ്രില്യന്റ് കട്ട്) മറ്റൊന്ന് 2.50 കാരറ്റും (എമറാള്‍ഡ് കട്ട്) ആണ്. ഇവയ്ക്കു രണ്ടിനും കൂടി 85 ലക്ഷം രൂപ വിപണിമൂല്യമുണ്ട്. രത്‌നം പരിശോധിച്ച വിദഗ്ദ്ധര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന്, ഈ രത്‌നങ്ങള്‍ എന്തു ചെയ്യണമെന്നതിനേക്കുറിച്ച് ഉപദേശം തേടി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ കോടതിയെ സമീപിച്ചു.’സാധാരണ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കപ്പെടുന്ന പണം എല്ലാ ദിവസവും ശേഖരിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുകയാണ് പതിവ്, ഇത്രയും മൂല്യമുള്ള രത്‌നങ്ങള്‍ ലഭിച്ചത് എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഉപദേശത്തിനായി മുംബൈ ഹൈക്കോടതിയില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്’ ക്ഷേത്രം ട്രസ്റ്റ് ചീഫ് അക്കൗണ്ടന്റ് ദിലീപ് സിര്‍പേ പറഞ്ഞു.

Top