കേരളത്തിൽ അക്രമങ്ങൾ നടക്കുന്നത് മുഖ്യമന്ത്രിപിണറായിയുടെ നേ​തൃ​ത്വ​ത്തി​ലെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

പാലക്കാട്: കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്ത് . കേരളത്തിൽ സിപിഎം നടത്തുന്ന അക്രമങ്ങൾ അധികകാലം വച്ചു പൊറുപ്പിക്കാൻ ആവില്ല. സംരക്ഷണം നൽകേണ്ടവർ അക്രമികളാകുന്നതിൽ അമർഷവും രോഷവും ഉണ്ടെന്നു ശിവരാജ് സിംഗ് ചൗഹാൻ പാലക്കാട് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ കേരള യാത്രയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.

സംസ്ഥാന സർക്കാർ തീവ്രവാദത്തിനെതിരെ മൃദുസമീപനം സ്വീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് ശരിയാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ നടത്തുന്ന ജനരക്ഷായത്രയുടെ ഭാഗമായാണ് കേന്ദ്ര നേതാക്കൾ പാലക്കാട് ജില്ലയിൽ എത്തിയത്. സിപിഎം അക്രമത്തിൽ മരിച്ച കഞ്ചിക്കോട്ടെ വിമലയുടെ വീട് ബിജെപി നേതാക്കൾ സന്ദർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top