കേരളത്തെ ഞെട്ടിച്ച്‌ നിര്‍ണായക അറസ്റ്റ്… ജനപ്രിയന്‍ സെന്‍ട്രല്‍ ജയിലിലേക്ക്: അന്വേഷണം ക്ലൈമാക്സിലെത്തിയ വഴികളിൽ

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട് നാല് മാസം കഴിഞ്ഞപ്പോൾ കേരളത്തെ ഞെട്ടിച്ച്‌ നിര്‍ണായക അറസ്റ്റ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലാചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒന്നര കോടി രൂപയുടെ ക്വട്ടേഷനായിരുന്നു ഇത് എന്നാണ് ലഭിക്കുന്ന സൂചന. പള്‍സര്‍ സുനിയുടെ മൊഴികളും ഇതിനെ സാധൂകാരിക്കുന്നതാണ്.ചോദ്യം ചെയ്യലിന്‍റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പുറമേ ർഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.കേസില്‍ ഗൂഢാലോചനയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ക്ളൈമാക്സിലെത്തിച്ചത് മലയാള സിനിമയിലെ ജനപ്രിയ താരവും അദ്ദേഹത്തിന്റെ സുഹൃത്തും യുവസംവിധായകനുമൊക്കെ പ്രതികളാകുമ്ബോള്‍ കേസില്‍ പൊലീസ് സഞ്ചരിച്ച വഴികളിലൂടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ രാത്രി സുനിയെ രക്ഷിച്ച ഫോണ്‍
2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നശേഷം നടി അഭയം തേടിയെത്തിയ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ വച്ച്‌ തന്നെ പൊലീസ് സംഘം സുനിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ സമയം നഗരമദ്ധ്യത്തില്‍ ഗിരിനഗര്‍ ടവര്‍ ലൊക്കേഷന് കീഴിലായിരുന്നു സുനി. എന്നാല്‍, നിമിഷങ്ങള്‍ക്കകം ഈ ഫോണ്‍ സ്വിച്ച്‌ ഓഫായി. സിനിമാ മേഖലയിലെ ഒരാള്‍ പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാളിലൂടെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് അറിഞ്ഞ സുനി ഉടനേ മുങ്ങി. സുനിയുടെ മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ സുപ്രധാന വിവരം ലഭിച്ചത്.Mammootty dileep

ആദ്യ അന്വേഷണം തെക്കോട്ട്
സംഭവശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ കടന്നുകളഞ്ഞത്. തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അന്വേഷണത്തില്‍ സുനിയും കൂട്ടാളികളും ആലപ്പുഴ കക്കാട് എത്തിയതായി പൊലീസ് കണ്ടെത്തി. ഇതേ ദിവസം, സുനിക്കും കൂട്ടാളികള്‍ക്കും രക്ഷപ്പെടാന്‍ സഹായം നല്‍കിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്ന് സുനി അടുത്ത ബന്ധമുള്ള യുവാവില്‍ നിന്നു പണം വാങ്ങിയ ശേഷം കടന്നുകളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. കക്കാട് നിന്നും സുനിയും സംഘവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അഞ്ച് ടീം രംഗത്ത്
പള്‍സര്‍ സുനിയെ പിടികൂടുന്നതിനായി പൊലീസ് അഞ്ച് ടീമുകളായി തിരിഞ്ഞു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ബ്ലാക്മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. സുനിയെ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് പുറത്തുകൊണ്ടുവരാനാകൂ എന്ന് പൊലീസ് മനസ്സിലാക്കി.pulsar-dileep

മണികണ്ഠന്‍ പിടിയില്‍
സുനിയ്ക്കായുള്ള അന്വേഷണത്തിനിടെ പള്‍സര്‍ സുനിയുടെ കൂട്ടാളിയായ മണികണ്ഠന്‍ പാലക്കാട്ട് നിന്ന് പിടിയിലായി. പള്‍സര്‍ സുനിയുമായി താന്‍ പിരിഞ്ഞുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കേസിലെ പങ്കും സമ്മതിച്ചു. ആദ്യാവസാനം പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു പ്രയോജനവുമില്ലാത്ത ഈ പണി എന്തിനാണെന്ന് ചോദിച്ച്‌ തമ്മില്‍ തര്‍ക്കമുണ്ടായി പിരിഞ്ഞെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു
നടിയെ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍, വിജീഷിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന പള്‍സര്‍ സുനി ഏല്‍പ്പിച്ചതായി പൊലീസ് അറിഞ്ഞു. സംഭവം നടന്ന 18ന് രാത്രി പ്രതികള്‍ അഭിഭാഷകന്‍ പൗലോസിനെ കണ്ടിരുന്നു. കേസ് അന്വേഷണത്തില്‍ ഒരുവിധത്തിലും തടസമുണ്ടാകരുതെന്ന് കരുതിയാണ് അഭിഭാഷകന്‍ ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

പ്രിയേഷിന്റെ വീട്ടില്‍ പരിശോധന
നടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം പള്‍സര്‍ സുനി എത്തിയ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. സുഹൃത്ത് പ്രിയേഷിന്റെ പൊന്നുരുന്നിയിലുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. ഉച്ചകഴിഞ്ഞ് നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തു. വീടിന്റെ മതിലിനോട് ചേര്‍ന്ന് സ്മാര്‍ട് ഫോണിന്റെ കവറും വീടിന്റെ ഉള്ളില്‍ നിന്ന് രണ്ട് മെമ്മറി കാര്‍ഡുകളും ഒരു പെന്‍ഡ്രൈവും കണ്ടെത്തി.

ഒളിസങ്കേതങ്ങള്‍ അരിച്ചുപെറുക്കി
മണികണ്ഠനില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയുടെ ഒളിസങ്കേതങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. എറണാകുളം, പാലക്കാട്, അലപ്പുഴ, കൊല്ലം ജില്ലകളിലെ ഒളിസങ്കേതങ്ങളിലാണ് പരിശോധിച്ചത്. കൊച്ചിയിലെ ഗുണ്ടാത്താവളങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തി. പള്‍സറിനെ പിടികൂടാന്‍ താഴെ തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ ഭാഗമാകണമെന്ന നിര്‍ദ്ദേശം വന്നു.

പള്‍സര്‍ പീലിയാടില്‍ അന്വേഷണ സംഘവും
പള്‍സര്‍ സുനി കോയമ്ബത്തൂര്‍ പീലിയാട് ടവര്‍ ലോക്കേഷനിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഒരു സംഘം പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സുനിയെ പിടികൂടാന്‍ അന്വേഷണ സംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടി. കൂട്ടുപ്രതി മണികണ്ഠനില്‍ നിന്നും സുനി കോയമ്ബത്തൂരുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ വ്യാപക തിരിച്ചിലും അന്വേഷണ സംഘം നടത്തി.nadhirshah-to-direct-dileep

കോടതിയില്‍ കീഴടങ്ങാന്‍ നീക്കം
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച്‌ മൂന്നിലേക്ക് മാറ്റിയതോടെ പള്‍സര്‍ സുനിയും തലശേരി സ്വദേശി വിജീഷും കോടതിയില്‍ കീഴടങ്ങുമെന്ന് പൊലീസിന് സൂചന ലഭിച്ചു. പ്രതികള്‍ എറണാകുളം, പെരുമ്ബാവൂര്‍, ആലുവ എന്നിവിടങ്ങളിലെ കോടതികളില്‍ എവിടെയെങ്കിലും ഹാജരായേക്കുമെന്നായിരുന്നു സൂചന. ഇതോടെ കോടതി പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ദൃശ്യങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തി
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനത്തില്‍ ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ, കോയമ്ബത്തൂരിലെ ചിലരെയും സുനില്‍കുമാര്‍ കാണിച്ചതായി പൊലീസ് കണ്ടെത്തി. കോയമ്ബത്തൂരില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുമ്ബോള്‍ ദൃശ്യങ്ങള്‍ സുനില്‍ കാണിച്ചു തന്നതായി കൂട്ടുപ്രതി മണികണ്ഠന്‍ പൊലീസിന് മൊഴിയി നല്‍കിയിരുന്നു. കോയമ്ബത്തൂരിലെ ചില ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനില്‍കുമാര്‍ പണത്തിനായി സമീപിച്ചപ്പോള്‍, അവരില്‍ ചിലരെയും ദൃശ്യങ്ങള്‍ കാണിച്ചതായും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദൃശ്യങ്ങള്‍ ഈ ഫോണില്‍നിന്നു മറ്റെവിടേക്കെങ്കിലും പകര്‍ത്തിയോ എന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചില്ല.

പള്‍സറും വിജീഷും പൊലീസ് പിടിയില്‍
നീണ്ട് ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം എ.സി.ജെ.എം കോടതിയില്‍ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പൊലീസ് പിടികൂടിയത്. കോയമ്ബത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതി മുറിയില്‍ കയറിയപ്പോഴാണ് സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച്‌ പുറത്ത് എത്തിച്ച്‌ കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ പൊലീസ് ക്ലബിലെത്തിച്ച്‌ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

തെളിവെടുപ്പ് പുലര്‍ച്ചെ രണ്ടരയ്ക്ക്
ചോദ്യം ചെയ്യലിന് ശേഷം സംഭവത്തിന്റെ ഏഴാംനാള്‍ പള്‍സര്‍ സുനിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ രണ്ടരയോടെ അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. തുണികൊണ്ട് മുഖം മറിച്ചാണ് സുനിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. സംഭവം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച പാലാരിവട്ടം, വെണ്ണല, കാക്കാനട്, തുടങ്ങിയ ഇടങ്ങളിലെല്ലാം പൊലീസ് പ്രതിയുമായി സഞ്ചരിച്ചു. പള്‍സര്‍ സുനി ഫോണ്‍ ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയ എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുളള കാനയില്‍ പൊലീസ് തിരച്ചില്‍ നടത്തി. നടിയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നത് ഈ ഫോണിലാണെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എന്നാല്‍, ഈ ഫോണ്‍ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് കോയമ്ബത്തൂരിലും, വാഗമണ്ണിലും പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ ഇല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുളള ശ്രമായിരുന്നു എന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി വെളിപ്പെടുത്തിയത്.

ഫോണിനായി കൊച്ചി കായലില്‍ തെരച്ചില്‍
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസും നേവിയും കായലില്‍ തിരച്ചില്‍ നടത്തി. നാവിക സേനയുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. പക്ഷേ നിരാശയായിരുന്നു ഫലം.

നിര്‍ണ്ണായക തെളിവില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചു
നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ഒന്നാം പ്രതി. നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവര്‍ മറ്റു പ്രതികള്‍. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെയും ഉള്‍പ്പെടുത്തി.

കത്ത് പുറത്തായത് വഴിത്തിരിവായി
കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം നിലച്ചെന്ന് നിനച്ചിരിക്കുമ്ബോഴാണ് കേസിന്റെ ഗതി മാറ്റി പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് പുറത്തായത്. കത്തിനെ സംബന്ധിച്ച അന്വേഷണം പൊലീസിനെ ആദ്യമെത്തിച്ചത് പള്‍സറിന്റെ സഹതടവുകാരനായ ചാലക്കുടി സ്വദേശി ജിന്‍സിലേക്കാണ്. ഇയാളെ ചോദ്യം ചെയ്തതോടെ കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു. ഒരു പ്രമുഖന് വേണ്ടിയുള്ള ക്വട്ടേഷനാണെന്ന് സുനി തന്നോട് പറഞ്ഞതായി ജിന്‍സ് പൊലീസിന് മൊഴി നല്‍കി. പൊലീസില്‍ നല്‍കിയ മൊഴികള്‍ ഇയാള്‍ രഹസ്യമൊഴിയായും ആവര്‍ത്തിച്ചു. കത്തിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മുറുകിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. സംഭവത്തില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു.

താരപത്നിയുടെ സ്ഥാപനത്തില്‍ റെയ്ഡ്
ഈ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയിഡ് നടത്തി. നടിയെ ആക്രമിച്ച ശേഷം കാക്കനാട്ടെ കടയില്‍ പോയിരുന്നുവെന്ന പള്‍സറിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു റെയ്ഡ്. ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ ഏല്‍പ്പിച്ചുവെന്ന മൊഴിയെ തുടര്‍ന്ന് അത് കണ്ടുപിടിക്കുകയായിരുന്നു പൊലീസിന്റെ മറ്റൊരു ലക്ഷ്യം. എന്തായാലും ഈ നീക്കത്തോടെ കാവ്യയും കാവ്യയുടെ അമ്മയും ബന്ധുവും സംശയത്തിന്റെ നിഴലിലാണ്. ക്വട്ടേഷന്‍ നല്‍കിയ മാഡത്തെ കണ്ടുപിടിക്കുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. അതിനായുള്ള പൊലീസിന്റെ അടുത്ത നീക്കമെന്തെന്ന് കണ്ടറിയുക തന്നെ വേണം.

ദൃശ്യങ്ങള്‍ കണ്ടെടുത്തു
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായത് ഈ ദൃശ്യങ്ങളാണ്. ഇതു കിട്ടിയത് എവിടെ നിന്നാണെന്ന് മാത്രം പൊലീസ് വെളിപ്പെടുത്തിയില്ല. അത് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ എത്തിച്ചു. അതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലാബില്‍ നിന്ന് പൊലീസിന് കൈമാറും. ദൃശ്യങ്ങള്‍ ആരുടെയൊക്കെ കൈകളിലൂടെ കടന്നുപോയി എന്നതും പൊലീസ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ എല്ലാം കുടുങ്ങാന്‍ സാധ്യതയുണ്ട്.

Top