അന്വേഷണം ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയിലേക്ക്

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായി സൂചനകളുണ്ട്.

ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യം പോലീസ് അന്വേഷിക്കും. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായെന്ന് കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ ഭാര്യ കാവ്യയുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച്‌ കൂടുതലന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പ ത്തിക ഇടപാടുകളെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. .ഇത് സ്ഥാപിക്കാനുള്ള ചില തെളിവുകള്‍ കൂടി സുനിയുടെ ഇപ്പോഴത്തെ കസ്റ്റഡി ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

Top