ഇതു വൈദികനോ കാമപിരാന്തനോ ?പീഡന വീരന്‍ റോബിന്റെ കഥകള്‍ കേട്ട് ഞെട്ടി കത്തോലിക്കാ വിശ്വാസികള്‍.കല്‍പ്പറ്റയില്‍ ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പുറത്തായി;ഇരുന്ന ഇടവകകളില്‍ എല്ലാം സ്ത്രീ വിഷയത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നു

കോഴിക്കോട്: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിന് അറസ്റ്റിലായ വൈദികനായ ഫാ: റോബിന്‍ വടക്കുംചേരിക്ക് എതിരെ നിരവധി തെളിവുകള്‍ പുറത്തായി . പതിനാറുകാരിയായ പാവപ്പെട്ട പെണ്‍കുട്ടിയെ മോഹിപ്പിച്ചു നിരന്തരമായി പള്ളിമേടയില്‍ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ച വൈദികന്റെ തനി നിറം പുറത്ത് വന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ആണ് .അതും പുറത്താകാതിരിക്കാന്‍ കുട്ടിയുടെ സ്വന്തം പിതാവിന്റെ മേല്‍ പിതൃത്വം കെട്ടിവെക്കാനുള്ള ക്രൂരമായ ശ്രമവും നടത്തിയതിനുശേഷം മാത്രം .എല്ല്ലാം തന്റെ ഉന്നത സ്വാധീനം മൂലം എല്ലാം തേയ്ച്ചു മായിച്ചു കളയാം എന്നു കരുതിയായിരുന്നു .കത്തോലിക്കാ വിശ്വസികള്‍ ഭയത്തോടെ ചോദിക്കുന്നു ഇയാള്‍ വൈദികനോ അതോ കാമപിരാന്തനോ ?robin
1998 ല്‍ കല്‍പ്പറ്റയിലെ ഡീ പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അസിസ്റ്റന്റ് മാനേജരായി ഇയാള്‍ ജോലി ചെയ്യവേ ആണ് റോബിന്‍ ആദ്യം പീഡന വിവാദത്തില്‍ പെടുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ മടിയില്‍ എടുത്തിരുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കാര്യം ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി തന്നെ വീട്ടുകാരോട് പരാതിപ്പെടുക ആയിരുന്നു. പാഞ്ഞെത്തിയ മാതാപിതാക്കള്‍ പരസ്യമായി അച്ചനെ തെറി വിളിക്കുകയും ചെയ്തു. അന്ന് കേസ് ആവാതിരിക്കാന്‍ സഭ ശിക്ഷാ നടപടി എടുത്തു മാറ്റുകയും ചെയ്തു.

മാനന്തവാടി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഡീ പോള്‍. സ്‌കൂളില്‍ നിന്നും ലൈംഗികാപവാദത്തെ തുടര്‍ന്ന് മാറ്റിയ റൂബിനെതിരെ പക്ഷെ അച്ചടക്ക നടപടികള്‍ ഒന്നും സഭ എടുത്തില്ല. പിന്നീട് ഇരുന്ന ഇടവകകളില്‍ എല്ലാം ഇയാള്‍ സ്ത്രീ വിഷയത്തിന്റെ പേരില്‍ പോരുദോഷം കേട്ടു. ഒരു ഇടവകയില്‍ വികാരി ആയിരിക്കവെ വിവാഹിതയായ ഒരു വീട്ടമ്മയുമായി അവിഹിത ബന്ധം ഉണ്ടാക്കുകയും നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ആ സ്ത്രീയുടെ വിവാഹ മോചന സമയത്ത് സഭാ അധികൃതര്‍ തന്നെ സ്ത്രീയില്‍ നിന്നും ഇതു സംബന്ധിച്ച മൊഴി എടുത്തതാണ്. അപ്പോഴും ഫാദറിനെതിരെ നടപടിയെടുത്തില്ല.robin-33

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടേറേ ഇടവകകളില്‍ ഇയാള്‍ കുടുംബ കലഹം ഉണ്ടാക്കിയിരുന്നു. ഇങ്ങനെ കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചും കഴിഞ്ഞ ഇയാളെ ഫാരീസ് അബൂബക്കര്‍ ദീപികുടെ പ്രൊഡക്ഷന്‍ മേനേജരായി നിയമിച്ചത് മാനന്തവാടി രൂപത അറിഞ്ഞു തന്നെ ആയിരുന്നു. അവിടെ നിന്നും ഇയാള്‍ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ വരെയായി ഉയര്‍ന്നു. ദീപികയുടെ കോടികള്‍ വില വരുന്ന ആസ്തികള്‍ ഫാരീസിനു തീറെഴുതി കൊടുക്കാന്‍ കാഞ്ഞിരപ്പള്ളി മെത്രാനൊപ്പം എല്ലാം ഒത്താശകളും ചെയ്തു കൊടുത്തത് റൂബിന്‍ ആയിരുന്നു.

ദീപികയില്‍ ജോലി ചെയ്യുമ്പോഴും ഇയാള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തൂപ്പുകാര്‍ മുതല്‍ ഉയര്‍ന്ന പദവിയില്‍ വരെയുള്ള സ്ത്രീകളെ ഇയാള്‍ വെറുതെ വിടില്ലായിരുന്നു എന്നാണ് അന്നു ദീപികയില്‍ ജോലി ചെയ്തിരുന്ന ചിലര്‍  പറയുന്നത് .  4000 രൂപ ശമ്പളം കൊടുത്തിരുന്ന ഒരു വനിത ജീവനക്കാരി തിരുവനന്തപുരത്ത് 8000 രൂപ വാടക കൊടുത്ത് താമസിച്ചിരുന്നത് അക്കാലത്ത് വന്‍ വിവാദം ആയിരുന്നു. robin-33ദീപികയില്‍ നിന്നും പുറത്തായപ്പോള്‍ ഓഫീസില്‍ നിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ എടുത്തു കൊണ്ട് പോയതിന് ചില ജീവനക്കാര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്രയൊക്കെ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടും ദീപികയ്ക്ക് ശേഷം ഇയാള്‍ ചുമതല ഏറ്റത് മാനന്തവാടി രൂപതയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധികാരിയായ കോര്‍പ്പറേറ്റ് മാനേജര്‍ പദവിലിയാണ്.

സ്‌കൂളിലെ അഡ്‌മിഷന്‍, അദ്ധ്യാപക നിയമനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മെത്രാനേക്കാള്‍ സ്വാധീനമുള്ള പദവിയാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഇക്കാലയളവില്‍ ഇയാള്‍ അന്യ സംസ്ഥാനത്തെ നേഴ്സിങ് കോളേജുകളിലേക്ക് പെണ്‍കുട്ടികളെ നിയമിക്കുന്ന കച്ചവടം കമ്മീഷന്‍ അടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. ആ കച്ചവടം കൊഴുത്തപ്പോള്‍ ആന്ധ്രായില്‍ പൂട്ടിക്കിടന്ന ചില നേഴ്സിങ് കോളേജുകള്‍ വിലക്കു വാങ്ങി ഇയാള്‍ നേഴ്സിങ് വിദ്യാര്‍ത്ഥികളെ അങ്ങോട്ടു കൊണ്ടു പോകാന്‍ തുടങ്ങി. ഇങ്ങനെ കൊണ്ടു പോയ ചില പെണ്‍കുട്ടികളെ ദുര്യോപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെ ഈ കച്ചവടത്തിന് സഭാ വിലക്കേര്‍പ്പെടുത്തിയിരുന്നു.fr-robin-dd

സഭാ അധികാരികളുമായി കാര്യമായ ബന്ധം ഇദ്ദേഹത്തിന് ഇല്ലായിരുന്നു. പൊലീസിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഉള്ള ബന്ധമാണ് ഇയാള്‍ പ്രധാന ആയുധമാക്കിയത്. പ്രാദേശിക വികസന കമ്മറ്റി ചെയര്‍മാന്‍, ഇന്‍ഫാം ഡയറക്ടര്‍ തുടങ്ങിയ പദവികളില്‍ ഇരുന്ന് ഉന്നത ബന്ധമാണ് ഇയാള്‍ ഉണ്ടാക്കിയെടുത്തത്. ആ ബന്ധത്തിന്റെ ധൈര്യത്തിലാണ് പീഡനങ്ങള്‍ തുടര്‍ന്ന് പോന്നത്. പുറത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ മൂലം സഭ ഇയാളുടെ പല താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങുക ആയിരുന്നതത്രെ. ഈ വിവരം എല്ലാം ആറിയാവുന്ന ചില വൈദികര്‍ തന്നെയാണ് റോബിനെ പിടിക്കാന്‍ കെണി ഒരുക്കിയത് എന്നും സൂചനകള്‍ ഉണ്ട്. അതുകൊണ്ടാണ് കാനഡ യാത്രയ്ക്കിടെ തന്നെ പൊലീസിന് ഇയാളെ കുടുക്കാനായത്.

കണ്ണൂര്‍ ജില്ലയിലെ ചൈല്‍ഡ് ലൈന് നേതൃത്വം നല്‍കുന്നത് തലശ്ശേരി രൂപതയിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. ഒരു വൈദികന്‍ നേതൃത്വം നല്‍കുന്ന ചൈല്‍ഡ് ലൈന് തന്നെയാണ് ഇയാളുടെ പീഡനം സംബന്ധിച്ച രഹസ്യ വിവരം ലഭിക്കുന്നത്. നിരവധി തവണ നന്നാക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാത്ത ഈ വൈദികനെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരാന്‍ മുന്‍കൈ എടുത്തതും വൈദികന്‍ അടങ്ങുന്ന ഈ സംഘമാണ്.ഇത് സഭയിലെ പല ഉന്നതരും അറിഞ്ഞു കൊണ്ട് തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് കൂടിയാണ് ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുള്ള റോബിനെ പൊലീസിന് വലയ്ക്കുള്ളിലാക്കേണ്ടി വന്നതും.

Top