കൊട്ടിയൂര്‍ ബലാത്സംഗം; കേസിലെ തടവ്‌ ശിക്ഷ മരവിപ്പിക്കണമെന്ന്‌ റോബിന്‍ വടക്കുംചേരി

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു.  ശിക്ഷ മരവിപ്പിക്കണമെന്ന അപേക്ഷ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും തലശേരി പോക്സോ കോടതി വിധിച്ചിരുന്നത്. മൂന്ന് വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. അത് ഒന്നിച്ച്‌ 20 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.

Top