മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിലക്ക്; പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ്, പുറകില്‍ സഭാ നേതൃത്വമെന്ന് ആരോപണം

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പങ്കെടുക്കുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് സ്ത്രീവിരുദ്ധവും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് വിലക്കിനെതിരായ പ്രതിഷേധക്കൂട്ടായ്മയില്‍ സംഘര്‍ഷമുണ്ടാകുന്നത്.

കോഴഞ്ചേരിയില്‍ നവീകരരണ വേദിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന സ്ത്രീ കൂട്ടായ്മക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധ യോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന്, മറ്റൊരു ഹാളില്‍ യോഗം നടത്താനുള്ള സംഘാടകരുടെ ശ്രമം പൊലീസ് തടയുകയായിരുന്നു. സഭാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ഹാളില്‍ യോഗം നടത്തുന്നതിനെ പൊലീസ് തടഞ്ഞതെന്ന് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകര്‍ ആരോപിച്ചു. സമാധാനപരമായി നടത്തിയ യോഗത്തിലേക്ക് പുറത്തു നിന്നും ചിലര്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും സംഘാടകര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top