തോക്കുമായെത്തിയ അക്രമി പള്ളിക്കകത്ത് പ്രാര്‍ത്ഥിക്കുകയായിരുന്നവരെ വെടിവെച്ചു; വെടിവെപ്പ് സോഷ്യല്‍ മീഡിയയില്‍ ലൈവും; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ മുസ്ലീം പള്ളികളില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്താണ് തോക്കുധാരികള്‍ തുടര്‍ച്ചയായ വെടിയുതിര്‍ത്തപള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. സമീപത്തെ മറ്റൊരു പളളിയിലും വെടിവെപ്പുണ്ടായി.

നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെടിവയ്ക്കുന്നത് തത്സമയം സ്ട്രീം ചെയ്യുകയും ചെയ്തു. ഇതോടെ തല്‍സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങളുമെത്തി. ഇത് ഏവരേയും ഞെട്ടിച്ചു. പള്ളിയിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നു. എന്നാല്‍ വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യടനത്തിനായി ബംഗ്ലാദേശ് ടീം ക്രൈസ്റ്റ് ചര്‍ച്ചിലുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. ക്രിക്കറ്റ് പരമ്പരയേയും അക്രമം ബാധിക്കുമെന്നാണഅ സൂചന.

പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളില്‍ തന്നെ ചിലവഴിക്കാന്‍ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മുസ്ലിം പള്ളികളും അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രാദേശിക സമയം ഒന്നരയോടെയായിരുന്നു അക്രമം. പള്ളിയില്‍ രക്തം തളം കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

വംശീയ വെറിയാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഓസ്ട്രേലിയക്കാരനായ വെള്ളക്കാരനാണ് പിടിയിലായത്. ഒരാള്‍ മാത്രമേ അക്രമം നടത്തിയത്. ഇന്ന് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് തന്നെ ഉച്ച സമയത്ത് മോസ്‌കില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനയ്ക്കെത്തി. ഇതെല്ലാം മനസ്സിലാക്കിയാണ് അക്രമം നടത്തിയത്. വെടിവയ്ക്കാനെത്തിയവര്‍ ഒന്നിലധികം പേരുണ്ടെന്നും സൂചനയുണ്ട്.

Top