കണ്ണൂർ :കണ്ണൂരിൽ കെ സുധാകരൻ നടത്തുന്ന സമരത്തോടെ ഡി.സി.സി.പ്രസിഡന്റ് സ്ഥാനത്ത് നിന്നും സതീശന്‍പാച്ചേനിയെ തെറിപ്പിക്കും എന്ന് സൂചന .കഴിഞ്ഞ തിരെഞ്ഞെടുപ്പ് സമയത്ത് അപ്രതീക്ഷിതമായി ഗ്രൂപ്പ് മാറി ഐ യില്‍ എത്തിയ സതീശന്‍പാച്ചേനിയെ വെട്ടുന്നതിനുള്ള നീക്കമാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്നത് എന്ന് രഹസ്യമായ പ്രചാരണം അഴിച്ചുവിടുന്നത് ഇപ്പോൾ എ ഗ്രൂപ്പാണ് . എന്നാൽ സതീസസ് ഐ ഗ്രൂപ്പിൽ ആണെങ്കിലും എ ഗ്രൂപ്പിലും ആന്റണി പക്ഷത്തും ഉറച്ച് നിൽക്കുന്നു എന്നും പരസ്യമായ രഹസ്യം ആണ് .അതോടൊപ്പം ഗ്രൂപ്പ് നേതാക്കളും അവരുടെ ഗ്രൂപ്പും ഉറപ്പിച്ച് നിർത്താനുള്ള നെട്ടോട്ടത്തിലാണ് . തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുനിര്‍ത്താനുള്ള ഭാഗമായാണ് ഉമ്മന്‍ചാണ്ടി തന്നെ കഴിഞ്ഞദിവസം അവിടെ എത്തിയതും.സംസ്ഥാന കോണ്‍ഗ്രസില്‍ തങ്ങളുടെ ഇരിപ്പിടം ഉറപ്പാക്കാനുള്ള വടിയായാണ് ഇപ്പോള്‍ ഷുഹൈബ്‌വധത്തിനെ പാര്‍ട്ടി ആയുധമാക്കുന്നത് എന്ന സി.പി.എം ആരോപണം ശരിവെക്കുന്ന തരത്തിലുള്ള നീക്കവും നടക്കുന്നുണ്ട് .ഷുഹൈബ് വധക്കേസിൽ ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ശാഠ്യംപിടിച്ചാല്‍ ഷുഹൈബ്‌വധം നല്‍കിയ ആനുകൂല്യം ബി.ജെ.പി കൈയടക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതാണ് സുധാകരനും കൂട്ടരും ആയുധമാക്കുന്നത്. ഡി.സി.സി പുനഃസംഘടനയോടെയും നിയമസഭാതെരഞ്ഞെടുപ്പിന് ശേഷവും ജില്ലയില്‍ സുധാകരന്‍ അപ്രസക്തനായി വരികയായിരുന്നു. ഐ ഗ്രൂപ്പിലാണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എത്താന്‍ സുധാകരന്‍ നീക്കം തുടങ്ങിയതോടെ അദ്ദേഹം ഐ ഗ്രൂപ്പിന് അനഭിമതനുമായി. ഇതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സുധാകരന്‍ തീര്‍ത്തും അപ്രസക്തനായിരുന്നു. ഈ ആവസ്ഥ മാറ്റിയെടുക്കുന്നതിനാണ് ഷുഹൈബ്‌വധം സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നത്.
സംഭവം നടന്നതിന് ശേഷം ആദ്യമായി ഡി.സി.സി പ്രസിഡന്റ് സതീശന്‍പാച്ചേനിയാണ് സത്യാഗ്രഹസമരം നടത്തിയത്. എന്നാല്‍ അതിന് കിട്ടാത്ത പിന്തുണയും മാധ്യമശ്രദ്ധയുമാണ് സുധാകരന്‍ രംഗത്ത് എത്തിയതോടെ സംഭവത്തിന് ലഭിച്ചുതുടങ്ങിയത്. സുധാകരന്റെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നിരാഹാരം തുടങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗത്തായിരുന്ന നേതാക്കള്‍ ഓടി കണ്ണൂരില്‍ എത്തിയതും. നേരത്തെ ഒന്നു സന്ദര്‍ശിച്ച് മടങ്ങിപ്പോയവര്‍ അവിടെ തമ്പടിക്കേണ്ടിവന്നതും ഇതുമൂലമാണ്. സുധാകരന് ജില്ലയിലെ പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്നാണ് സുധാകരന്‍പക്ഷം വാദിക്കുന്നത്. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിനെ തൊട്ടിരുന്നില്ല. എന്നാല്‍ സുധാകരനെ അപ്രസക്തമാക്കിയതുമുതലാണ് കോണ്‍ഗ്രസ് ജില്ലയില്‍ ഒന്നുമല്ലാതായത്. ഒടുവില്‍ ഒരു പ്രവര്‍ത്തകനെ കൊലയ്ക്കുകൊടുക്കുകപോലും ചെയ്തതെന്നും സുധാകരപക്ഷം വാദിക്കുന്നുണ്ട്.
സുധാകരന്റെ നേതൃത്വത്തില്‍ ഇത്തരം പ്രചരണത്തോടൊപ്പം നടക്കുന്ന സമരം ഉണ്ടാക്കാവുന്ന ഭീഷണി മനസിലാക്കിയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ ഓടി കണ്ണൂരില്‍ എത്തിയതും. എല്ലാവരും തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇപ്പോള്‍ ഷുഹൈബിനെ ആയുധമാക്കുകയാണ്.അതുപോലെ സി.ബി.ഐ അന്വേഷണംഎന്ന ആവശ്യവും ഇതിന്റെ ഭാഗം മാത്രമാണ്. പാര്‍ട്ടിയില്‍ നല്ലൊരുവിഭാഗത്തിന് സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തോട് യോജിപ്പില്ല. ഇപ്പോള്‍ സി.ബി.ഐ അന്വേഷണം വന്നാല്‍ അതിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കും ലഭിക്കുക. എന്തെന്നാല്‍ സി.ബി.ഐ ഇപ്പോഴും എപ്പോഴും കൂട്ടിലെ തത്തയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി.ബി.ഐ അന്വേഷണത്തില്‍ ഉറച്ചുനിന്നാല്‍ 2 ജി, കല്‍ക്കരി കുംഭകോണംഎന്നിവയിലൊക്കെ സി.ബി.ഐ ശരിയാണെന്നും കോണ്‍ഗ്രസിന് ഇപ്പോഴത്തെ സി.ബി.ഐയില്‍ ഉറച്ചവിശ്വാസമുണ്ടെന്നും സമ്മതിക്കേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം എന്നത് ഈ പ്രശ്‌നം സജീവമായി നിലനിര്‍ത്തുന്നതിനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണെന്നാണ് അവര്‍ പറയുന്നത്. സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും അപ്പുറത്ത് കോടതിയെ സമീപിക്കുകയായിരിക്കും അഭികാമ്യമെന്നും അവര്‍