പി.ജയരാജന് കുരുക്ക് മുറുകുന്നു;ഷുക്കൂര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. ഷുക്കൂറിന്‍റെ മാതാവിന്‍റെ കണ്ണീര്‍ കണ്ടില്ളെന്ന് നടിക്കാനാവില്ളെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.  പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നതായും കോടതി നിരീക്ഷിച്ചു.

പ്രതികളായ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ എന്തുകൊണ്ടു ഗൂഢാലോചന കുറ്റം നിലനിന്നില്ല എന്നതു ഗൗരവമായി കാണണം. സംസ്ഥാന പൊലീസിന് ഇവര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ ഭീഷണിയും സമ്മര്‍ദ്ദ തന്ത്രങ്ങളും ഉണ്ടായിരുന്നിരിക്കാമെന്നു കരുതണം. ഇത്തരം സ്വയം പ്രഖ്യാപിത രാജാക്കന്‍മാര്‍ ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനത്തെ തകിടം മറിക്കുന്നത് അനുവദിക്കാനാവില്ലെന്നു ഷുക്കൂറിന്റെ അമ്മ അത്തിക്ക നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടു ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്‌ദുല്‍ ഷുക്കൂര്‍(21) 2012 ഫെബ്രുവരി 20ന് ആണു സിപിഎം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പട്ടുവം അരിയിലില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണു സമീപ ഗ്രാമത്തിലെ വയലില്‍ ഷുക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. പാര്‍ട്ടിക്കോടതി തീരുമാനപ്രകാരമാണു കൊല നടത്തിയതെന്ന ആരോപണം സംസ്‌ഥാനത്തു വന്‍വിവാദം സൃഷ്‌ടിച്ചിരുന്നു. പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുള്‍പ്പെടെ 33 പേരാണു കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. ഒരാള്‍ പിന്നീടു മരിച്ചു.ഈ കേസ് ഏറ്റെടുക്കാന്‍ നേരത്തെ സി.ബി.ഐ വിസമ്മതിച്ചിരുന്നു.

Top