സിക്ക വൈറസ് : വളയാർ അടക്കം 14 സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട് സർക്കാർ ; ജാഗ്രതയിൽ കർണ്ണാടക

സ്വന്തം ലേഖകൻ

ചെന്നൈ: സംസ്ഥാനത്ത് കൂടുതൽ സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തോടെ തമിഴ്‌നാടും കർണാടകയും അതീവ ജാഗ്രതയിൽ. സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് തമിഴ്‌നാട് പരിശോധന ശക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാളയാർ, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്. വൈറസിനെ പ്രതിരോധിക്കാൻ കുടൂതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ എല്ലാ ജില്ലകളോടും കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകി.

കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും കർണാടക സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയായ ഗർഭിണിക്കാണ് കേരളത്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് 14 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ കുടൂതൽ പേരും ആരോഗ്യ പ്രവർത്തകരാണ്.

Top