സില്‍വര്‍ ലൈന്‍ പദ്ധതി; അപ്പീല്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ വിധി പറയന്‍ മാറ്റി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടാമത്തെ അപ്പീലാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്. സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവുകള്‍ ചോദ്യം ചെയ്തു സര്‍ക്കാര്‍ രണ്ട് അപ്പീലുകളാണ് സമര്‍പ്പിച്ചത്.

നിലവിലുള്ള അപ്പീലും അനുവദിക്കുമെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍ വാദം കേട്ട് വിധി പറയാനിരിക്കെ വീണ്ടും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ച സിംഗിള്‍ ബഞ്ചിന്റെ നടപടി അനുചിതമെന്ന് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സില്‍വര്‍ലൈനു വേണ്ടി ഭൂമിയില്‍ അതിക്രമിച്ചു കയറിയുള്ള സര്‍വെ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചാണ് സര്‍വേ തടഞ്ഞത്. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയില്‍ കെ-റെയില്‍ എന്ന കല്ല് സ്ഥാപിച്ചതെന്തിനെന്ന് ഹൈക്കോടതി മുമ്പ് ആരാഞ്ഞിരുന്നു. മുമ്പ് സമര്‍പ്പിച്ച അപ്പീലില്‍ സര്‍വേ തുടരാവുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Top