സിം കാര്‍ഡില്ലാതെ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

 

ഇനിയുള്ള കാലം മൊബൈല്‍ ഫോണുകളില്‍ സിംകാര്‍ഡുകളുടെ ആവശ്യമേ ഇല്ല….ജര്‍മ്മന്‍ വിപണിയിലാണ് ആദ്യമായി സിംകാര്‍ഡില്ലാത്ത സ്മാര്‍ട്ട് വിപണിയിലിറങ്ങിയിരിക്കുന്നത്. ഇസിം എന്ന ആശയത്തിന് ജര്‍മന്‍ ടെലികോം അനുമതി നല്‍കിയതിനു പിന്നാലെ വോഡാഫോണും ഒ2വുമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ ഡിസൈനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഡിവൈസ് തിരിച്ചറിയാന്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നതാണ് അടിസ്ഥാനപരമായി സിം കാര്‍ഡുകളുടെ ധര്‍മം. ഈ ജോലി നിര്‍വഹിക്കാന്‍ ശേഷിയുള്ള ബില്‍റ്റ് ഹാര്‍ഡ് ചിപ്പുകള്‍, അഥവാ ഇസിമ്മുകള്‍ ഘടിപ്പിച്ച ഡിവൈസുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ2 ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് വാച്ച് കൂടി വിപണിയിലെത്തിക്കുന്നു. ഈ സ്ഥിരം കാര്‍ഡിനെ റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും. എന്നാല്‍ മാറ്റി ഘടിപ്പിക്കാന്‍ കഴിയില്ല. ഇതില്‍ ഓപ്പറേറ്റര്‍മാരെ മാറ്റുന്നതിനും ബുദ്ധിമുട്ട് വരില്ല.

Top