
ഭക്തിഗാനം തെറ്റായി പാടിയെന്ന പേരില്‍ ഗായിക സോന മോഹപത്രയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ പറഞ്ഞാല്‍ തുണിയില്ലാതെ നിന്ന് പാടുമെന്നാണ് വിമര്‍ശകര്‍ക്ക് ഗായികയും സംഗീത സംവിധായികയുമായ സോന മോഹപത്ര മറുപടി നല്‍കിയിരിക്കുന്നത്.
സ്റ്റേജ് ഷോയില്‍ ആലപിച്ച ഗാനം സോന യൂട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം കനത്തത്. സന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ചരിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ മോഹപത്ര രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്.
വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്‍ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് നഗ്‌നയായി നിന്ന് താന്‍ പ്രകടനം നടത്തുമെന്നും ഇവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
നിരന്തരം വിവാദങ്ങളില്‍ നിറയുന്ന ഗായികയാണ് സോന. ഒഡിയ ഭജനയായ ആഹെ നിലാ ശൈല തെറ്റായി വ്യാഖ്യാനം ചെയ്ത് പാടിയെന്നാണ് വിമര്‍ശകരുടെ പക്ഷം. ഗാനത്തിന്റെ അന്തസത്തയെ ഗായിക കശാപ്പ് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു വലതുപക്ഷ സംഘടനകള്‍ ഗായികയ്‌ക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സോനയുടെ കോലം കത്തിച്ചതടക്കമുള്ള പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.