കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാഡത്തിന്റെ സംശയങ്ങൾ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവർ തമ്മിൽ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങൾ ചർച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയിൽ എത്തിയത്.ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിർദ്ദേശങ്ങൾക്ക് അനുസിച്ച് മാനേജർ അപ്പുണ്ണി പ്രവർത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാൽ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടാൻ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന് ശേഷം മാഡത്തെ അറസ്റ്റ് ചെയ്യും . കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെൻ സിനിമയിലൂടെ നിർമ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ് .
കേസിലെ മുഖ്യ സൂത്രധാരനായ നടൻ ദിലീപാണെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയ്ക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു. നാദിർഷതനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോൺ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളർന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിർണ്ണായകമാണ്. നേരത്തെ ഓപ്പറേഷൻ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാൽ ഉന്നത ഇടപെടൽ മൂലം അറസ്റ്റ് നടന്നില്ല.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻതുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളിൽ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവർ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.
അതേസമയം നേരെയുള്ള ആക്രമണം: ജീന്‍ പോള്‍ ലാലിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.ഹണീബി-2 വിന്റെ സെറ്റില്‍ ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ ആണിത്. എന്നാല്‍ അത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അശ്ലീല സംഭാഷണം നടത്തിയതിനല്ല, മറിച്ച് ബോഡി ഡബിള്‍ ഉപയോഗിച്ചതിനായിരുന്നു.എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അതിലും ഞെട്ടിക്കുന്നതാണ്. യുവ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.മനോരമ ഓണ്‍ലാന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീന്‍ പോള്‍ ലാലിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വേറേയും പറയുന്നുണ്ട്.
ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടി ആദ്യം എത്തിയത് ലാലിന്റെ വീട്ടിലും.നടിയ്ക്ക് കൊച്ചിയിലേക്ക് പോകാന്‍ വാഹനവും ഡ്രൈവറേയും ഏര്‍പ്പാടാക്കി നല്‍കിയതും ഹണീബീ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആയിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍ ലാലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണം ഇപ്പോള്‍ കൂടുതല്‍ ശക്തായിരിക്കുകയാണ്.ഗോവയില്‍ ഹണീബീ-2 വിന്റെ ചിത്രീകരണത്തിനിടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ സുനി സഹകരിച്ചിരുന്നു എന്നത് നേരത്തേ വ്യക്തമായ കാര്യവും ആണ്.നടിയുടെ പരാതിയിലും നടി ആക്രമിക്കപ്പെട്ട കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്‌തേക്കും എന്നാണ് ഇപ്പോള്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീന്‍ പോളിനെതിരെ ഇത് സംബന്ധിച്ച് നേരത്തേയും ആക്ഷേപം ഉയര്‍ന്നിരുന്നു.മകനേയും നടിയേയും ചേര്‍ത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ അന്നും ലാല്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടിയുടെ പരാതിയിലും ലാല്‍ ശക്തമായി പ്രതികരിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരായിരുന്നു ലാലും ജീന്‍ പോളും. നടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനും ഇവരായിരുന്നു. എന്നാല്‍ ഇതുവരെ രണ്ട് പേരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.പള്‍സര്‍ സുനി പറഞ്ഞ വന്‍ സ്രാവിനെ കുറിച്ചും ഇപ്പോള്‍ പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചിട്ടും ഉണ്ട്.നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്റെ അറസ്റ്റിന് ശേഷം ആകെ കലങ്ങി മറിഞ്ഞ് കിടക്കുകയാണ്. ദിലീപിന്റെ അറസ്റ്റിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന.