തെളിവായി കന്യാസ്ത്രീയുടെ കന്യകാത്വം ഉറപ്പിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറിയും.‌മരിച്ചത് കന്യാസ്‌ത്രീയാണ്‌. അവരെ കൊന്നത്‌ കന്യാസ്‌ത്രീയും പുരോഹിതനും പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി.വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം

തിരുവനന്തപുരം: അഭയകേസിൽ പ്രതികൾ സിസ്റ്റർ അഭയയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന്‌ ശിക്ഷാ വിധിക്കിടെ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മരിച്ചത്‌ കന്യാസ്‌ത്രീയാണ്‌. അവരെ കൊന്നത്‌ കന്യാസ്‌ത്രീയും പുരോഹിതനുമാണെന്നതും ഒരിക്കലും പൊറുക്കാനാവില്ല. കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ച ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇതുപോലെയുള്ള സംഭവങ്ങൾ സംസ്ഥാന പൊലീസിൽ ഉണ്ടാവാതിരിക്കാൻ പൊലീസ്‌ മേധാവി നടപടികളെടുക്കണമെന്നും 227 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി കെ സനിൽകുമാർ ചൂണ്ടിക്കാട്ടി.

രണ്ടര ദശകം മുമ്പ് കേരളത്തില്‍ ഏറ്റവും ദുരൂഹമായി മാറിയ കേസുകളില്‍ ഒന്നില്‍ ആദ്യന്തം നിറഞ്ഞു നിന്നത് ദൂരൂഹതയും അസാധാരണത്വവും. കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് മഠത്തിലെ അന്തേവാസിയും കോട്ടയം ബി സി എം കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയുമായിരുന്ന അഭയ. വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം പരാമര്‍ശിക്കപ്പെട്ട കേസില്‍ പ്രതികളില്‍ ഒരാളായ കന്യാസ്ത്രീയുടെ കന്യകാത്വം വരെ തെളിവായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അസാന്മാര്‍ഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നുമാണ് കണ്ടെത്തല്‍. സിസ്റ്റര്‍ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാര്‍ച്ച് 26 ന് അര്‍ദ്ധരാത്രി കോണ്‍വെന്റ് മതില്‍ ചാടി കടക്കുകയും മീത്തിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു.

27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ കോണ്‍വെന്റ് സെല്ലാറില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കാണുകയും ചെയ്തു. സംഭവം പുറം ലോകമറിയുമെന്ന ഭയത്താല്‍ ഒന്നും രണ്ടും പ്രതികള്‍ അഭയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇക്കാര്യം ആലോചിച്ചുറച്ച് വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്കുള്ള സമയം അപകടകരമായ കോടാലി കൊണ്ട് അഭയയുടെ പുറം തലയില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ അഭയ ബോധരഹിതയായി വീണു.

മരണം ഉറപ്പാക്കുന്നതിനും കുറ്റക്കാരായ ഒന്നും രണ്ടും പ്രതികളെ നിയമപരമായ ശിക്ഷയില്‍ നിന്ന് മറയ്ക്കാനും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുമായി അഭയയുടെ ശരീരം വലിച്ചിഴച്ച് കോംപൗണ്ടിന്റെ പുറകുവശത്തുള്ള കിണറ്റില്‍ ഇട്ടുവെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്. കേസില്‍ നടന്ന പല നാടകീയതകളില്‍ ഒന്ന് സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധനയായിരുന്നു.

മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപഌസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചെന്നും വാദമുയര്‍ന്നു. സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കിയപ്പോള്‍ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപഌസ്റ്റിക് സര്‍ജറി നടത്തിത് വൈദ്യപരിശോധനയില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്ന് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29ാം സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും പ്രോസിക്യൂഷന്‍ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതില്‍ ചൂണ്ടികാട്ടി.

പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടി. കേസില്‍ ഫാ. ജോസ് പിതൃക്കൈയ്‌ക്കെതിരേ നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മദാസ് സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

സിസ്റ്റര്‍ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോണ്‍വെന്റി മുന്‍ വശത്ത് സ്‌കൂട്ടര്‍ വച്ചിട്ട് കോണ്‍വെന്റു മതില്‍ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലര്‍ച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്ന് പറഞ്ഞിരുന്നു. വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതില്‍ ചാടി കോണ്‍വെന്റിന്റെ കിണറ്റിന്റെ സൈഡിലേക്ക് പോയത് കണ്ടെന്ന് സിബിഐക്ക് 2008 നവംബര്‍ 27 ന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അഭയ മരിച്ച ദിവസം എന്ന തീയതി സിബിഐ മൊഴിയില്‍ രേഖപ്പെടുത്താത്തതിനാല്‍ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിടാന്‍ കാരണമായി. കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാന്‍ ചെല്ലമ്മ ദാസ് (64) 2014 ഫെബ്രുവരി 28 ല്‍ മരിച്ചു പോയതിനാല്‍ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ദൃക്‌സാക്ഷിയായ പ്രധാന സാക്ഷിയെ സിബിഐ കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുമില്ല.

കേസിലെ മറ്റൊരു ദൃക്‌സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തിരുന്നു. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷനാണ് അപ്പീല്‍ ഫയല്‍ ചെയേണ്ടതെന്നും സിബിഐ അപ്പീല്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ലെന്നുമുള്ള കാരണം പറഞ്ഞാണ് ജോമോന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Top