സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മരണം കൊലപാതകം

പാലാ: ചേറ്റുതോട് എസ്.എച്ച്.കോണ്‍വെന്റിലെ മുറിയില്‍ കഴിഞ്ഞ ഏപ്രില്‍ 17 ന് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞു. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവു കണ്ടെത്തി. ആയുധം ഉപയോഗിച്ചുള്ള അടിയാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍.മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഈ കണ്ടെത്തല്‍.

പാലാ ലിസ്യു കോണ്‍െവന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവാണ് സിസ്റ്റര്‍ ജോസ് മരിയയേയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
 

പാലാ ഡിവൈ.എസ്.പി. ഡി.എസ്.സുനീഷ് ബാബു നല്‍കിയ അപേക്ഷയില്‍ പാലാ ആര്‍.ഡി.ഒ. സി.കെ.പ്രകാശാണ് പോസ്റ്റുേമാര്‍ട്ടത്തിന് അനുമതി നല്‍കിയത്. മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കിയിരുന്നത്. സിസ്റ്റര്‍ ജോസ് മരിയ

സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിനെ (81) കഴിഞ്ഞ ഏപ്രില്‍ 17 നാണ് മഠത്തിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സിസ്റ്റര്‍ അമല മരിച്ചപോലെ തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികള്‍ പോലീസില്‍ പരാതി നല്കിയിരുന്നില്ല.

നിരവധി മഠങ്ങളില്‍ സതീഷ് ബാബു അന്തേവാസികളെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ചേറ്റുതോട് ഉള്‍െപ്പടെയുള്ള മഠങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിവരികയാണ്. മോഷണശ്രമത്തിന്റെ ഭാഗമായാണ് ആക്രമണങ്ങള്‍ നടത്തിയത്.

Top