സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വിമര്‍ശിച്ച് ദീപികയില്‍ മുഖപ്രസംഗം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ദീപികയില്‍ മുഖപ്രസംഗം. പേര് പരാമര്‍ശിക്കാതെയാണ് മുഖപ്രസംഗം. സഭയ്‌ക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിക്കുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു. സഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.

മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ക്ക് അയച്ച കത്ത് പൊതു ഇടത്തില്‍ ചര്‍ച്ചയ്ക്ക് വച്ചുകൊടുത്തു. സിസ്റ്റര്‍ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമെന്നും ലേഖനത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയ്ക്ക് ദുഷ്‌പേര് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നും വിമര്‍ശനമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കഴിഞ്ഞ ദേവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാനന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും നേട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top