വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് സിസ്റ്റർ ലൂസി…!! നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നു

സംസ്ഥാന വനിതാ കമ്മിഷനെതിരെ വ്യാപക പരാതികളാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നത്. വനിതകളുടെ പ്രശ്നത്തിൽ രാഷ്ട്രീയം നോക്കിയാണ് ഇടപെടുന്നതെന്ന് സാമൂഹ്യ പ്രവർത്തകരായ സ്ത്രീകളുൾപ്പെടെ കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സിസ്റ്റര്‍ ലൂസി കളപ്പുരയും വനിതാ കമ്മീഷനെ വിമർശിച്ച്  രംഗത്തെത്തിയിരിക്കുകയാണ്.

സഭയും സിസ്റ്റർ ലൂസിയുമായുള്ള പ്രശ്നത്തിൽ ലൂസിക്കെതിരെ കടുത്ത അപവാദങ്ങളാണ് സഭയിലെ അധികാരികളും വിശ്വാസികളും പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ വനിതാകമ്മീഷൻ അനങ്ങിയിട്ടില്ലെന്നാണ് സിസ്റ്റർ പറയുന്നത്. അതിനാൽ തന്നെ കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നതെന്നും സിസ്റ്റർ ലൂസി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നത്, സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് അധ്യക്ഷ തനിക്കെതിരെ ഇപ്പോൾ രംഗത്തെത്തിയതെന്നും സിസ്റ്റര്‍ ആഞ്ഞടിച്ചു.

വത്തിക്കാനും ഒപ്പം കമ്മിഷനും തന്നെ അവഗണിക്കുകയാണ്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ അപവാദ പ്രചരണം നടന്നിട്ടും വനിതാ കമ്മിഷന്‍ ഇടപെട്ടില്ലെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രസ്താവനയോടെയാണ് ഇപ്പോഴത്തെ വാദങ്ങളുടെ തുടക്കം.

അപവാദ പ്രചരണം ഉണ്ടായിട്ടും വനിതാ കമ്മിഷന്‍ ഇടപെട്ടില്ലെന്ന്  സിസ്റ്റര്‍ ലൂസിയുടെ പ്രസ്താവനയോടെയാണ് ഇപ്പോഴത്തെ അപവാദങ്ങള്‍ തുടങ്ങിയത്. നാല് തവണ ഹിയറിങിന് വിളിച്ചിട്ടും സിസ്റ്റര്‍ ലൂസി ഹാജരായില്ലെന്ന് വനിതാ കമ്മീഷൻ ആരോപിച്ചിരുന്നു.

നാല് തവണ അവസരം നല്‍കിയതാണെന്നും കമ്മിഷന്റെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താനാകില്ലെന്നും എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു. എന്നാല്‍, വനിതാ കമ്മിഷനില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഹിയറിങിന് ഹാജരാകാതിരുന്നത് എന്നായിരുന്നു ഇതിനോടുള്ള സിസ്റ്ററുടെ പ്രതികരണം. ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ചിരുന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

Top