സിസ്റ്റര്‍ ലൂസിക്കെതിരായ നടപടിക്കെതിരെ കുടുംബം; ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും

വയനാട്: ബിഷപ്പിനെതിരായ സമരത്തെ പിന്തുണച്ച കന്യാസ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസിയുടെ കുടുംബം രംഗത്ത്. സിസ്റ്ററിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ എതിര്‍ക്കുമെന്ന് കുടുംബം.

നടപടികളറിയിച്ച് വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പും കുടുംബം നല്‍കുന്നുണ്ട്. കാസര്‍ഗോട് ബെഡൂര്‍ ഇടവകയില്‍പ്പെട്ട ഉള്‍നാടന്‍ ഗ്രാമത്തിലാണ് സിസ്റ്റര്‍ ലൂസിയുടെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവും, അതില്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മകള്‍ സമരത്തില്‍ പങ്കെടുത്തതും പ്രായമായ അമ്മയടക്കം അതാത് സമയത്ത് അറിയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടപടിയെക്കുറിച്ച് അറിയിക്കാനും കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും മാനന്തവാടിയിലെ മഠത്തില്‍ നിന്നും എത്താനിരുന്ന മദര്‍ സുപ്പീരിയറടക്കമുള്ളവര്‍ കുടുംബത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞിട്ടുണ്ട്. സഭാവസ്ത്രമൂരിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുന്‍കൂട്ടി കാണുമ്പോഴും ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. അധ്യാപക ജോലിയും വിരമിക്കല്‍ ഘട്ടത്തിലെത്തി നില്‍ക്കെ പുറത്താക്കാനുള്ള നടപടികളുണ്ടായാല്‍ നിയമനടപടികള്‍ക്കും കുടംബം ആലോചിക്കുന്നുണ്ട്.

വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. സിസ്റ്ററിനെ ആരാധനചുമതലകളില്‍ നിന്ന് നീക്കുകയായിരുന്നു. എഫ്‌സിസി സന്യസ്തസമൂഹം മദര്‍ സുപ്പീരിയറുടേതാണ് നടപടി.

സഭാചട്ടങ്ങള്‍ ലംഘിച്ചതിന് മൂന്നുമാസം മുന്‍പാണ് നടപടി ശുപാര്‍ശ ചെയ്തതെന്ന് രൂപത പറഞ്ഞിരുന്നത്. സമൂഹമാധ്യമങ്ങളില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ചതുള്‍പ്പെടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാര്‍ വാങ്ങിയതും സഭാവസ്ത്രം ധരിക്കാതെ പൊതുവേദിയിലെത്തിയതുമാണ് മറ്റ് കാരണങ്ങളായി പറയുന്നത്.

Top