കൊച്ചി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ തെലുങ്ക് ബ്രാഹ്മണനായും ശിവഗിരി മഠത്തെ മല്ലു ഈഴവരാക്കിയും മാധ്യമ പ്രവര്‍ത്തകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ ദില്ലി ബ്യുറോ ചുമതലക്കാരനുമായ ബി ബാലഗോപാലാണ് ജാതി പറഞ്ഞു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.ശിവഗിരി മഠത്തിലേക്കുള്ള സീതാറാമിന്റെ വരവിനെ കുറിച്ചാണ് പോസ്റ്റിലെ പരാമര്‍ശം.എന്നാല്‍ തന്റെ പ്രസംഗത്തിലൂടേ ”തെലുങ്ക് ബ്രാഹ്മണനായ” യെച്ചൂരി ”മല്ലു ഈഴവരുടെ” മനം കവരുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.ഒരു ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലല്ല ശിവഗിരിയിലേക്ക് മഠം അതിഥികളെ ക്ഷണിക്കുകയെന്നത പകല്‍ പോലെ വ്യകതമാണെന്നിരിക്കെയാണ് തമാശ രൂപത്തിലാണെങ്കിലും ‘ബാലഗോപാല്‍ ബി നായരുടെ’ ഫേയ്‌സ്ബുക്ക് പോസ്റ്റ്.പോസ്റ്റിനടിയില്‍ വന്ന ഏതാനും കമന്റുകളിലും അദ്ദേഹത്തിന്റെ നിലപാടിനെതിരായാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചിരിക്കുന്നത്.യെച്ചൂരി എപ്പോഴെങ്കിലും തെലുങ്ക് ബ്രാഹ്മണ സ്വത്വത്തില്‍ ജീവിച്ചിട്ടുണ്ടോ എന്ന മറു ചോദ്യമാണ് അദ്ദേഹത്തോട് പലരും ചോദിക്കുന്നത്.