മുബൈ: ബിജെപിക്ക് എതിരെ വിശാല സംഖ്യം രൂപീകരിച്ച കോൺഗ്രസ് മുന്നേറ്റത്തിന് ശക്തി പകരുന്ന വാർത്ത.വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത് . ‘തങ്ങളുടെ സഖ്യകക്ഷിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഇനി പരസ്യമായി എതിര്‍ക്കും’. ഞായറാഴ്ച പുറത്തിറങ്ങിയ ഒരു ഇന്റര്‍വ്യൂവിന്റെ ടീസറിലാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ 18 ശിവസേന എം.പിമാര്‍ വിട്ടുനിന്നത് ബി.ജെ.പിയുമായി ശിവസേന കൂടുതല്‍ അകലുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് ശിവസേന പത്രം സാമ്‌ന പറഞ്ഞിരുന്നത്.