തിങ്കളാഴ്ചത്തെ ശിവസേന ഹർത്താൽ പിൻവലിച്ചു

തിരുവനന്തപുരം :ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന   നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലാണ് ഒഴിവാക്കിയത്.  സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്.  തിങ്കള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹർത്താൽ പിൻവലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ അറിയിച്ചു. പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആചാരാനുഷ്ഠാനങ്ങൾ മനസ്സിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണു കോടതി വിധിയെന്നു ഭുവനചന്ദ്രൻ പറഞ്ഞു. ഭരണഘടനയെക്കാൾ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യൻമാർക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top