‘നിങ്ങള്‍ സുഹൃത്തിന്റെ ഭര്‍ത്താവിനെയാണോ വിവാഹം ചെയ്തത്’? പ്രതികരിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി തനിക്ക് ഫ്‌ലയിങ് കിസ് നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ സ്മൃതി സുഹൃത്തായ മോനയുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നെ ആരോപണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിതിങ്’ എന്ന പരിപാടിയില്‍ ഒരാള്‍ ‘നിങ്ങള്‍ സുഹൃത്തിന്റെ ഭര്‍ത്താവിനെയാണോ വിവാഹം ചെയ്തത്’ എന്ന ചോദ്യം ഉന്നയിച്ചപ്പോഴാണ് സ്മൃതി വിശദീകരണവുമായി എത്തിയത്. ‘മോനക്ക്’എന്നേക്കാള്‍ 13 വയസ്സ് കൂടുതലാണ്. അതിനാല്‍ എന്റെ ബാല്യകാല സുഹൃത്താണെന്ന ആരോപണത്തിന് പ്രസക്തിയില്ല. അവര്‍ ഒരു കുടുംബിനിയാണ്. രാഷ്ട്രീയക്കാരിയല്ല. നിങ്ങള്‍ക്ക് എന്നോട് പോരാടാം, തര്‍ക്കിക്കാം, അപമാനിക്കാം. എന്നാല്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ സ്ത്രീയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും സ്മൃതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001 ലാണ് പാര്‍സി ബിസിനസുകാരനായ സുബിന്‍ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത്. നേരത്തെ മോനി ഇറാനി എന്ന സ്ത്രിയെ വിവാഹം ചെയ്ത സുബിന്‍ അവരുമായി വിവാഹംമോചനം നേടിയാണ് സ്മൃതിയെ വിവാഹം കഴിക്കുന്നത്.

 

Top