
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സര്‍വ്വകലാശാലകളെ രാഷ്ട്രീയ മുതലെടുപ്പിനുള്ള കേന്ദ്രമാക്കിയും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ കുതിരക്കച്ചവടക്കാരായി ഉപയോഗിക്കുന്ന പ്രവണ അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സര്‍വ്വകലാശാലകളെ രാഷ്ട്രീയ മുതലെടുപ്പിനുള്ള കേന്ദ്രമാക്കിയും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ കുതിരക്കച്ചവടക്കാരായി ഉപയോഗിക്കുന്ന പ്രവണ അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപകരണമായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിദ്യര്‍ത്ഥികളെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നത് കുട്ടികളുടെ ജീവിതത്തെയും ഭാവിയേയും ബാധിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം ന്ത്യന്‍ യുവത്വത്തിന്റെയും വിദ്യാര്‍ഥികളുടെയും ശബ്ദം ഓരോ ദിവസവും അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി.
എല്ലാ ദിവസവും രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. ഒന്നുകില്‍ പോലീസിന്റെ വക, അല്ലെങ്കില്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെ ചിലര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെനന് സോണിയ ഗാന്ധി ആരോപിച്ചു. ഞെട്ടിക്കുന്നതും സമാനതകളില്ലാത്തതുമായ അക്രമമാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഒരു പറ്റം ഗുണ്ടകള്‍ ജെഎന്‍യുവില്‍ നടത്തിയതെന്നും സോണിയ പ്രസ്താവനയില്‍ പറഞ്ഞു.