‘മേക്ക് ഇന്‍ ഇന്ത്യ’യല്ല ‘റേപ് ഇൻ ഇന്ത്യ’!..പരാമര്‍ശം; രാഹുലിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബിജെപി വനിതാ എംപിമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി ബിജെപി. മേക്ക് ഇന്‍ ഇന്ത്യയല്ല റേപ് ഇന്‍ ഇന്ത്യയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെയാണ് ബിജെപി എംപിമാര്‍ സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയത്. വ്യാഴാഴ്ച ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഗാന്ധി വിവാദ രാജ്യത്ത് ബലാത്സംഗങ്ങള്‍ പെരുകുന്നതിനെതിരെ ആഞ്ഞടിച്ചത്.ജാര്‍ഖണ്ഡില്‍ നടത്തിയ റാലിക്കിടെ ഇത്തരം പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്നു സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോ? രാഹുല്‍ ശിക്ഷിക്കപ്പെടണം സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ബിജെപി എംപിമാര്‍ പറഞ്ഞു.രാജ്യത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്ത്യ പരാമര്‍ശം നടത്തിയത്. ‘മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണ് കാണുന്നത്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എംഎല്‍എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. ആ സ്ത്രീക്ക് പിന്നീട് അപകടമുണ്ടായി. അതേക്കുറിച്ച് ഒരു വാക്കുപോലും മോദി പറഞ്ഞില്ല.’ – രാഹുല്‍ റാലിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബേട്ടി ബചാവോ, ബേട്ട പഠാവോ എന്നു മോദി പറഞ്ഞു. എന്നാല്‍ ആരില്‍നിന്നാണ് പെണ്‍മക്കളെ സംരക്ഷിക്കേണ്ടതെന്നു മോദി പറഞ്ഞില്ല. ബിജെപി എംഎല്‍എമാരില്‍നിന്നാണ് അവരെ സംരക്ഷിക്കേണ്ടതെന്നും രാഹുല്‍ തുറന്നടിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കാനുളള സന്ദേശം ഇതാണോ എന്ന് ചോദിച്ച സ്മൃതി ഇറാനി രാഹുല്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. സഭയില്‍ ബിജെപി വനിതാ എംപിമാര്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി. ‘എല്ലാ പുരുഷന്മാരും ബലാത്സംഗികളല്ല. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇന്ത്യയ്ക്ക് അപമാനമാണ്. 50 വയസ്സിലേക്ക് കടക്കുന്ന വ്യക്തിയായിട്ട് കൂടി തന്റെ വാക്കുകള്‍ പീഡിപ്പിക്കുന്നവര്‍ക്കുളള ക്ഷണമാണ് എന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ലെന്ന്’ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയിരുന്നില്ല. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെ കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ”നരേന്ദ്ര മോദി പറഞ്ഞു മേക്ക് ഇന്‍ ഇന്ത്യ, എന്നാല്‍ ഇന്ന് രാജ്യത്ത് എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യ ആണ്. ഉത്തര്‍ പ്രദേശില്‍ നരേന്ദ്ര മോദിയുടെ എംഎല്‍എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആ കുട്ടിക്ക് അപകടമുണ്ടായി.. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല” എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. ”ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് പറയുന്ന പ്രധാനമന്ത്രി ആരില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് എന്ന് പറഞ്ഞില്ല.

Top