കഞ്ചാവും മയക്കുമരുന്നും മാത്രമല്ല ‘സ്‌നേക്ക് ബൈറ്റ്’ ആണ് യൂത്തിന് ഹരം; മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ നാക്കിനടിയില്‍ കടിച്ചാല്‍ മൂന്ന് ദിവസം ലഹരി; വില 3000രൂപ

52136_1471664230

കായംകുളം: കഞ്ചാവും മയക്കുമരുന്നും ഇനി ഔട്ട് ഓഫ് ഫാഷന്‍ എന്നു പറയുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ ‘സ്‌നേക്ക് ബൈറ്റി’നാണ് ഡിമാന്റ്. അത് എന്താണെന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. സ്‌നേക്ക് ബൈറ്റ് കേരളത്തിലെ ക്യാമ്പസില്‍ ഭീഷണയാകുന്നതെങ്ങനെയാണ്?

മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ നാക്കിനടിയില്‍ കടിച്ചാല്‍ മൂന്ന് ദിവസം ലഹരി ലഭിക്കുമെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഇത് പരീക്ഷിച്ചു തുടങ്ങി. ഒരു കടി ലഭിക്കാന്‍ 3000രൂപ നല്‍കണം. രണ്ട് വിദ്യാര്‍ത്ഥികളിലാണ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ചതെന്നാണ് വിവരം. ഉന്നത എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അടുത്തിടെ കഞ്ചാവ് കേസുകളില്‍ അറസ്റ്റ് ചെയ്തവരെ എക്സൈസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. റിപ്പോര്‍ട്ട് എക്സൈസ് ഇന്റലിജന്‍സിന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാമ്പിന്റെ കുഞ്ഞിനെക്കൊണ്ട് നാക്കിനടിയില്‍ കൊത്തിച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിന്റെ ലഹരി മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കും. കൊച്ചിയില്‍ നിന്ന് ടിന്നിലടച്ച പാമ്പുമായി കാറില്‍ രാത്രിയിലാണ് സംഘം എത്തിയതെന്നാണ് വിവരം. ടിന്‍ ശക്തമായി കുലുക്കുന്നതോടെ പാമ്പ് ഫണം വിടര്‍ത്തും. ഈ സമയം നാവ് നീട്ടിക്കൊടുത്താല്‍ മതി. ഇങ്ങനെയാണ് സംഘം പണമുണ്ടാക്കുന്നത്. സ്നേക്ക് ബൈറ്റിന് വിധേയരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് സൂചന.

ദില്ലി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ലഹരിമാഫിയ കൊച്ചിയിലെത്തിയിട്ട് അധിക നാളായില്ല. പ്രചാരണത്തിന്റെ ഭാഗമായാണ് കായംകുളത്ത് സ്നേക്ക് ബൈറ്റ് നടത്തിയതെന്നാണ് വിവരം. പെത്തഡിന്‍, വെറ്റ്, അള്‍ട്രാസിറ്റ്, നൈട്രോസിന്‍ തുടങ്ങി അപകടകരമായ മരുന്നുകളും കഞ്ചാവ് ഉല്പന്നങ്ങളുമാണ് ലഹരിക്കായി ഉപയോഗിക്കുന്നതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. കോളേജ് വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ സ്ഥിരമായ ഉപയോഗം കാരണം വേണ്ടത്ര ലഹരി ലഭിക്കാത്തവര്‍ മയക്ക് മരുന്ന് ലൈംഗിക അവയവത്തില്‍ കുത്തിവയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് സ്നേക്ക് ബൈറ്റ് പരീക്ഷണം.

Top